പൊന്നാനിയില്‍ മുഹറം ഒന്നുവരെ പള്ളികള്‍ തുറക്കില്ല

0

പൊന്നാനി: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മുഹറം ഒന്നിന് പൊന്നാനിയിലെ പള്ളികള്‍ തുറക്കുന്നത് സര്‍ക്കാറി​െന്‍റ മാര്‍ഗനിര്‍ദേശം പാലിച്ച്‌ പള്ളി മഹല്ല് പരിപാലന കമ്മിറ്റികള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് പൊന്നാനി എം.പി. മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

വി. മുഹമ്മദ്‌ തങ്ങള്‍ ഉദ്​ഘാടനം ചെയ്തു.

കെ.എം. മുഹമ്മദ്‌ കാസിംകോയ, കുഞ്ഞിമോന്‍ ഹാജി, എം. ഖാലിദ് ഹാജി, എം.സി. അബൂബക്കര്‍, കെ. അബ്​ദുറഹിമാന്‍, സി.വി. അബ്‌ദുല്ലക്കുട്ടി, ആര്‍.വി. അഷ്‌റഫ്‌, പി.വി. അബൂബക്കര്‍ മുസ്‌ലിയാര്‍, പി. ഷാഹുല്‍ ഹമീദ് മൗലവി, ടി.ടി. ഇസ്മായില്‍, ബഷീര്‍, ഹമീദ് സുഹ്‌രി, അബ്​ദുല്ലക്കുട്ടി തോട്ടുങ്ങപള്ളി, അക്ബര്‍, കമറു എന്നിവര്‍ സംബന്ധിച്ചു.

You might also like
Leave A Reply

Your email address will not be published.