പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ ബെലാറസ് തലസ്ഥാനത്ത് കൂറ്റന്‍ പ്രതിഷേധം
പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നും വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.പുതിയ തെരഞ്ഞെടുപ്പിന് സമ്മതം മൂളിയാല്‍ രാജ്യം മരിക്കുമെന്ന് തന്റെ അനുയായികളോട് നടത്തിയ പ്രസംഗത്തില്‍ മിന്‍സ്കിലെ ഇന്‍ഡിപെന്റന്റ് സ്ക്വയറില്‍ അലക്സാണ്ടര്‍ ലുകാഷെങ്കോ പറഞ്ഞു.
തന്നെ പ്രതിരോധിക്കാനല്ല ഇവിടേക്ക് നിങ്ങളെ വിളിച്ചതെന്നും കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി രാജ്യത്തേയും സ്വാതന്ത്ര്യത്തേയും സംരക്ഷിക്കാനാണെന്നും 65കാരനായ അലക്സാണ്ടര്‍ പറഞ്ഞു.