തന്‍റെ ദീര്‍ഘകാല പങ്കാളിയായ മര്‍ക്കസ് റെയ്കോണനെയാണ് ഇവര്‍ വിവാഹം ചെയ്തത്. കോവിഡ് കാലത്ത് ഏറ്റവും ആര്‍ഭാട രഹിതമായ രീതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വെറും 40 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. പല തവണ മാറ്റിവെച്ച വിവാഹമാണ് ശനിയാഴ്ച യാഥാര്‍ഥ്യമായത്. തെരഞ്ഞെടുപ്പും കൊറോണ വൈറസ് മഹാമാരിയും യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയും മൂലമാണ് വിവാഹം പലതവണ മാറ്റിവെക്കേണ്ടിവന്നത്.ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സന്ന വിവാഹവിവരം അറിയിച്ചത്. വിവാഹ വേഷത്തില്‍ വെള്ളപ്പൂക്കളും പിടിച്ചുനില്‍ക്കുന്ന ഫോട്ടോയും പ്രധാനമന്ത്രി പങ്കുവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ കേസരന്തയില്‍ വെച്ചാണ് വിവാഹം നടന്നതെന്നും ദമ്ബതികളുടെ വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ഫിന്‍ലന്‍റ് സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.മാരിനും റെയ്ക്കോണനും 16 വര്‍ഷങ്ങളായി ഒരുമിച്ചാണ് താമസം. ഇവര്‍ രണ്ടര വയസായ മകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാരിന്‍ ഡിസംബറിലാണ് ഫിന്‍ലന്‍റിന്‍റെ പ്രധാനമന്ത്രിയായത്. അന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധിപയായായിരുന്നു ഇവര്‍. പിന്നീട് ആസ്ട്രേലിയന്‍ ചാന്‍സലറായി സെബാസ്റ്റ്യന്‍ കുര്‍സ് ചുമതലയേറ്റതോടെ മാരിന് ഈ പദവി നഷ്ടമായി.