ബാഴ്സലോണയുടെ ചിലിയന്‍ മിഡ്ഫീല്‍ഡര്‍ ആര്‍ടുറോ വിദാല്‍ ക്ലബ്ബ് വിടുന്നു

0

സ്പെയിന്‍ വിട്ട് ഇറ്റലിയിലേക്ക് പറക്കാനാണ് വിദാല്‍ ഒരുങ്ങുന്നത്. ഇന്റര്‍ മിലാന്‍ പരിശീലകന്‍ അന്റോണിയോ കോണ്ടെയുടെ പ്രത്യേക താല്പര്യത്തിലാണ് വിദാലിന്റെ ട്രാന്‍സ്ഫര്‍ നടക്കുക. ഇന്ററിന്റെ പരിശീലകനായി ഇറ്റലിയില്‍ തിരികെയെത്തിയത് മുതല്‍ വിദാലിനെ സാന്‍ സൈറോയില്‍ എത്തിക്കാന്‍ കോണ്ടെ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഇന്ററിലേക്ക് വിദാലിനെ എത്തിക്കാനും വിഫലമായ ശ്രമവും നടന്നിരൂന്നു.

ബയേണില്‍ നിന്നും ബാഴ്സയില്‍ എത്തുന്നതിന് മുന്‍പ് ഇറ്റലിയിലേക്ക് മടങ്ങാന്‍ വിദാല്‍ ശ്രമം നടത്തിയിരുന്നു. മുന്‍ യുവന്റസ് താരമാണ് വിദാല്‍. ചാമ്ബ്യന്‍സ് ലീഗിലെ ബയേണിനെതിരായ 8-2 ന്റെ പരാജയഭാരവും പുതിയ പരിശീലകന്‍ കൊമാന്റെ വരവുമൊക്കെയാണ് വിദാലിന്റെ ക്ലബ്ബ് വിടലിന് പിന്നില്‍. യുവതാരം ഡിയോങ്ങിന്റെ സാന്നിധ്യവും മറ്റൊരു കാരണമാണ്. ബാഴ്സലോണയുമായി വീണ്ടും ചര്‍ച്ചകള്‍ പുനരാരംഭിച്ച ഇന്റര്‍ ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം കുറക്കാന്‍ ശ്രമിക്കുന്ന ബാഴ്സയും ഈ ട്രാന്‍സ്ഫറിന് സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.