ബെയ്‌റൂട്ടില്‍ പൊട്ടിത്തെറിച്ചത് 2750 ടണ്‍ അമോണിയം നൈട്രേറ്റ്; സ്ഥിരീകരിച്ച്‌ ലബനീസ് പ്രധാനമന്ത്രി

0

ബെയ്റൂട്ട് : ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന ഇരട്ട സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 78 ആയി. അയ്യായിരത്തില്‍ അധികം പേര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറി നടന്ന വെയര്‍ ഹൗസുകളില്‍ ഇത്രയധികം അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതായി ലബനീസ് പ്രധാനമന്ത്രി ഹസന്‍ ദെയ്ബ് വ്യക്തമാക്കി.കാര്യമായ മുന്‍കരുതല്‍ നടത്താതെയാണ് ഇത്രയും അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നത്. ഇത് അംഗീകരിക്കാന്‍ ആവാത്ത കാര്യമാണെന്നും ലബനീസ് പ്രധാനമന്ത്രി പറഞ്ഞു.സോഫോടനം നടന്ന സ്ഥലത്തിന് 240 കിലോമീറ്റര്‍ അകലെ വരെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന്റെ ഭീകരതയാണ് ഇത് വ്യക്തമാകുന്നത്.

You might also like
Leave A Reply

Your email address will not be published.