സ്‌ഫോടനത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യ ലെബനാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായം വാഗ്ദാനം ചെയ്യുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അഗാധമായ നടുക്കം രേഖപ്പെടുത്തി.സ്‌ഫോടനത്തില്‍ 157 പേര്‍ കൊല്ലപ്പെടുകയും 5,000ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ലക്ഷകണക്കിന് പേര്‍ ഭവനരഹിരാകുകയും ചെയ്തു.