ബെയ്റൂട്ട്: ലോകത്തെ നടുക്കിയ വന്‍ സ്ഫോടനത്തില്‍ നിരവധി പേര് കൊല്ലപ്പെടുകയും അയ്യായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് ലെബനനിലെ ബെയ്റൂട്ടില്‍ വന്‍ പ്രതിഷേധം. ശനിയാഴ്ചയുണ്ടായ പ്രതിഷേധത്തില്‍ ജനങ്ങളും പോലീസും തമ്മില്‍ ഏറ്റുമുട്ടി.പ്രതിഷേധത്തില്‍ 55 പേര് സമീപത്തെ ആശുപത്രികളിലും 117 പേരെ സംഭവ സ്ഥലത്തും ചികിത്സയിലാണെന്ന് റെഡ്ക്രോസ് അറിയിച്ചു. തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങള്‍ക്കു നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കുള്ള ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. സ്ഫോടനത്തിന് ഉത്തരവാദികളായ രാഷ്ട്രീയക്കാരെ പ്രതീകാത്മകമായി തൂക്കിലേറ്റാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രകടനം സംഘടിപ്പിച്ചത്.