അസന്‍സിയോണ്‍: മുന്‍ ലോകകപ്പ് ജേതാവും രണ്ടു തവണ ഫിഫ ലോക ഫുട്ബാളാറുമായിരുന്ന താരത്തിെന്റ മോചന വാര്‍ത്ത അദേഹത്തിെന്റ നിയമ സഹായ സമിതിയെ ഉദ്ധരിച്ചുകൊണ്ട് ടി.വി പബ്ലിക്ക പരാഗ്വേ റിപ്പോര്‍ട്ട്ചെയ്തു.സാമ്ബത്തിക കുറ്റാരോപണത്തെ തുടര്‍ന്ന് റൊണാള്‍ഡിന്യോയുടെ ബ്രസീല്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടിയിരുന്നു. തുടര്‍ന്ന് പരാഗ്വേയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ അവിടുത്തെ വ്യവസായി വ്യാജ പാസ്‍പോര്‍ട്ട് ഉണ്ടാക്കി നല്‍കുകയായിരുന്നു.നാലുമാസം മുമ്ബാണ് റൊണാള്ഡിേന്യായും സഹോദരനും മാനേജരുമായ റോബര്‍ട്ടോ അസീസിയും പിടിയിലായത്. 32 ദിവസം ഇരുവരും ജയില്‍ ശിക്ഷ അനുഭവിച്ചു.കോവിഡ് -19 മഹാമാരി പടര്‍ന്നു പിടിച്ചതോടെ അദ്ദേഹത്തെ ഒരു ആഡംബര ഹോട്ടലില്‍ ‘വീട്ടു തടങ്കലില്‍’ പാര്‍പ്പിക്കുകയായിരുന്നു. നാലുമാസത്തിനു ശേഷമാണ് മോചനം സാധ്യമായിരിക്കുന്നത്. വന്‍ പിഴ ഒടുക്കിയാണ് നാലുവര്‍ഷം ജയില്‍ വാസം അനുഭവിക്കേണ്ട ശിക്ഷ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.