മുഹര്‍റം ഒന്നുമുതല്‍ മസ്ജിദുന്നബവിയിലെ വികസന ഭാഗങ്ങളിലും മുറ്റങ്ങളിലും നമസ്കരിക്കാനെത്തുന്നവര്ക്ക് കാര്െപറ്റുകള് ഒരുക്കാന്‍ മസ്ജിദുന്നബവി കാര്യാലയം നടപടി തുടങ്ങി. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന് അല്‍സുദൈസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുന്‍കരുതല്‍ പാലിച്ച് 7000 കാര്െപറ്റുകളാണ് ഇതിനായി ഒരുക്കുന്നത്. രണ്ടാളുകള്‍ക്കിടയില്‍ 1.80 സന്‍െറിമീറ്റര്‍ അകലം പാലിച്ച് ഒരു കാര്െപറ്റില് മൂന്നു പേര്‍ക്കാണ് നമസ്കാരത്തിന് സൗകര്യമുണ്ടാകുക.