മൂന്നാം തലമുറ വോള്‍വോ എസ് 60 സെഡാന്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും

0

വോള്‍വോ എസ് 60-യുടെ എഞ്ചിന്‍ 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ യൂണിറ്റാണ്. അത് അന്തര്‍ദ്ദേശീയമായി വിവിധ ട്യൂണ്‍ അവസ്ഥയിലാണ് വാഗ്‌ദാനം ചെയ്യുന്നത്. ഫ്രണ്ട്-വീല്‍ ഡ്രൈവുള്ള ടര്‍ബോ പെട്രോള്‍ റ്റി 4 യൂണിറ്റിന് 190 bhp പവര്‍ വികസിപ്പിക്കാന്‍ ശേഷിയുണ്ട്.എല്ലാ വേരിയന്റുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡാണ്. ഇന്ത്യയില്‍ എക്സ് സി 40 എസ്‌യുവിക്ക് കരുത്ത് പകരുന്ന അതേ എഞ്ചിന്‍ ഉപയോഗിച്ചാണ് വോള്‍വോ ഇന്ത്യയില്‍ ലോവര്‍ പവര്‍ എസ് 60 റ്റി 4 പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.രണ്ട് എഞ്ചിനുകളിലും ആര്‍-ഡിസൈന്‍ മാത്രമായിരിക്കും തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന വേരിയന്റുകള്‍. മുന്‍തലമുറ വോള്‍വോ S60 സെഡാന്‍ പഴയ ഫോര്‍ഡ് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ്.

You might also like

Leave A Reply

Your email address will not be published.