ജര്‍മന്‍ മാര്‍ക്യൂ ആഢംബര സെഡാനില്‍ പുതുതായി വികസിപ്പിച്ച ഇ-ആക്‌ടീവ് ബോഡി കണ്‍ട്രോള്‍ സംവിധാനവും വാഗ്‌ദാനം ചെയ്യുമെന്ന് മെര്‍സിഡീസ് വെളിപ്പെടുത്തിയിരിക്കുകയാണ്.ഇ-ആക്‌ടീവ് ബോഡി കണ്‍ട്രോള്‍ സിസ്റ്റം പ്രീ-സേഫ് ഇംപള്‍സ് സൈഡ് കൂട്ടിയിടി നിയന്ത്രണവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതോടൊപ്പം ക്രമീകരിക്കാവുന്ന വാല്‍വുള്ള രണ്ട് വര്‍ക്കിംഗ് ചേമ്ബറുകളുള്ള വീലുകളില്‍ ഡാംപറും വാഹനം മുകളിലേക്കും താഴേക്കും ഉയര്‍ത്തുന്ന ഒരു ഹൈഡ്രോളിക് പ്രഷര്‍ റിസര്‍വോയറും ഇതില്‍ പ്രദര്‍ശിപ്പിക്കും.എസ്-ക്ലാസിന് പുതിയ സവിശേഷതയായ റിയര്‍-വീല്‍ സ്റ്റിയറിംഗും’ലഭിക്കും. ഈ സംവിധാനം പുതിയ എസ്-ക്ലാസിനെ കുറഞ്ഞ ടേണിംഗ് ദൂരം നേടാന്‍ സഹായിക്കും. 2020 സെപ്റ്റംബര്‍ രണ്ടിന് മെര്‍സിഡീസ് 2021 മോഡല്‍ എസ്-ക്ലാസ് ആഢംബര സെഡാനെ ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിക്കും.