യുഎഇയുടെ ഏതുതരത്തിലുള്ള വിസയുള്ള ഇന്ത്യക്കാര്‍ക്കും ഇനി യുഎഇയിലേക്ക് പോകാന്‍ അനുമതിയായി
ഇതുവരെ യുഎഇയുടെ താമസ വിസയുള്ളവര്‍ക്ക് മാത്രമായിരുന്നു അനുമതി. യുഎഇയുടെ ഏതുതരത്തിലുള്ള വിസയുള്ളവര്‍ക്കും യാത്രാനുമതി നല്കാന് ഇന്ത്യയിലെയും യുഎഇയിലെയും വിമാനകമ്ബനികള്‍ക്ക് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്കി. നിലവില്‍ ഇന്ത്യയുടെ വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയുടെ താമസ വിസക്കാര്‍ക്ക് മാത്രമായിരുന്നു യാത്രാനുമതി.