യുഎസിന്റെ ആധുനിക പോര്‍വിമാനം എഫ്-35 യുഎഇക്ക് നല്‍കാനൊരുങ്ങി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
ഇസ്രയേലും യുഎഇയും തമ്മില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ധാരണ ട്രംപിന്റെ മധ്യസ്ഥതയില്‍ കഴിഞ്ഞയാഴ്ച യാഥാര്‍ഥ്യമായിരുന്നു. ഇതിന്റെ ഭാഗ മായിട്ടാണ് പോര്‍വിമാനം വില്‍ക്കാനുള്ള നീക്കം.അതേസമയം എഫ്-35 യുഎഇക്കു നല്‍കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ഇസ്രയേലുമായി സമാധാനക്കരാറുള്ള മറ്റ് അറബ് രാജ്യങ്ങള്‍ക്കും എഫ് -35 വിമാനങ്ങളും മറ്റ് നൂതന ആയുധങ്ങളും വില്‍ക്കുന്നതിനെ പ്രധാനമന്ത്രി എതിര്‍ത്തതായും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.