യു.എ.ഇ-ഇസ്രായേല്‍ സഹകരണത്തിന്‍െറ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ടെലിഫോണ്‍ ബന്ധം ഉദ്ഘാടനം ചെയ്തു
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാനും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗബി അഷ്കനാസിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. യു.എ.ഇ വിദേശകാര്യ മന്ത്രാലയ വക്താവ് ഹെന്ദ് അല്‍ തൈബയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. യു.എ.ഇയില്‍ നിന്ന് ഇസ്രായേലിലേക്ക് നേരിട്ട് ടെലിഫോണ്‍ ബന്ധം ഉണ്ടായിരുന്നില്ല.അതേസമയം, ഇസ്രായേലുമായുള്ള എല്ലാവിധ ടെലികമ്യൂണിക്കേഷന്‍ നിരോധനങ്ങളും നീക്കിയോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തില്‍ യു.എ.ഇ ടെലികോം അതോറിറ്റിയും ടെലിഫോണ്‍ കമ്ബനികളും പ്രതികരിച്ചിട്ടില്ല. വാര്‍ത്തവിനിമയ രംഗത്ത് ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍െറ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ടെലിഫോണ്‍ ബന്ധം തുറന്നത്.