നേര്‍ക്കു നേര് വരുന്നത് രണ്ട് മികച്ച ടീമുകളും. ലാലിഗയില്‍ നിന്ന് സെവിയ്യയും പ്രീമിയര്‍ ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് ഇന്ന് സെമിയില്‍ നേര്‍ക്കുനേര്‍ വരുന്നത്. ജര്‍മ്മനിയില്‍ വെച്ച് നടക്കുക പോരാട്ടം പ്രവചനാതീതം ആയിരിക്കും. രണ്ട് ടീമുകളും ഇപ്പോള്‍ ഗംഭീര ഫോമിലാണ് എന്നതാണ് സെമിയുടെ മാറ്റു കൂട്ടുന്നത്.ക്വാര്‍ട്ടറില്‍ കോബന് ഹേവനെ പരാജയപ്പെടുത്തി ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയില്‍ എത്തിയത്. മാര്‍ഷ്യല്‍, ബ്രൂണൊ ഫെര്‍ണാണ്ടസ്, പോഗ്ബ തുടങ്ങുയവരുടെ ഫോമില്‍ തന്നെ ആകും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷ. എങ്കിലും കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തില്‍ എത്തിക്കാന്‍ കഴിയാത്തത് അവരെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നുണ്ട്. മറുവശത്ത് വോള്‍വ്സിനെ തോല്‍പ്പിച്ചാണ് സെവിയ്യ സെമിയില്‍ എത്തിയത്.യൂറോപ്പ ലീഗില്‍ എന്നും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ടീമാണ് സെവിയ്യ. ലൊപെറ്റിഗി പരിശീലകനായി എത്തിയത് മുതല്‍ തീര്‍ത്തും വ്യത്യസ്തമായ സെവിയ്യയെ ആണ് കാണാന്‍ കഴിയുന്നത്. ഒഅന്ത് കൈവശം വെച്ചുള്ള സെവിയ്യയുടെ ശൈലി തരണം ചെയ്യാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഷ്ടപ്പെട്ടേക്കും. രണ്ട് വര്‍ഷം മുമ്ബ് ചാമ്ബ്യന്‍സ് ലീഗില്‍ സെവിയ്യയെ നേരിട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയം രുചിച്ചിരുന്നു. ഇന്ന് രാത്രി 12.30നാകും മത്സരം നടക്കുക.