രളത്തിന്റെ സ്വന്തം ലാപ്ടോപ്പായ ‘കൊക്കോണിക്സ്’ 15,000 രൂപയില്‍ താഴെയുള്ള വിലയില്‍ ഉടന്‍ വിപണിയിലെത്തും
കേന്ദ്ര സര്‍ക്കാരിന്റെ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാലുടന്‍ വിപണിയിലിറക്കും. കൊക്കോണിക്സിന്റെ ആറ് പുതിയ മോഡല്‍ ആമസോണില്‍ വീണ്ടുമെത്തി. ഓണം പ്രമാണിച്ച് മൂന്നുമുതല്‍ അഞ്ചു ശതമാനംവരെ വിലക്കുറവില്‍ ലാപ്ടോപ് ലഭിക്കും. നേരത്തേ മൂന്നു മോഡലാണ് ആമസോണില്‍ ലഭ്യമായിരുന്നത്.കോവിഡ് കാലത്ത് വിതരണം മുടങ്ങിയതിനാല്‍ നിര്‍ത്തിവച്ചിരുന്ന വിപണനമാണ് ആമസോണിലൂടെ വീണ്ടും ആരംഭിച്ചത്. വെള്ളിയാഴ്ച മുതല്‍ സെപ്തംബര്‍ മൂന്നുവരെയാണ് ഓണം പ്രമാണിച്ചുള്ള വിലക്കിഴിവ്. 25,000 മുതല്‍ 40,000 രൂപവരെയുള്ള ആറു മോഡലാണുള്ളത്. ഇതുവരെ 4000ല്‍ അധികം ലാപ്ടോപ്പുകള്‍ വിറ്റഴിച്ചു. ആയിരത്തോളം ലാപ്ടോപ്പുകളുടെ ഓര്‍ഡറുമുണ്ട്.സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്സ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്‌ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്ബനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്സ്. ബഹുരാഷ്ട്ര കമ്ബനികളുടെ ലാപ്ടോപ്പുകളേക്കാള്‍ വിലക്കുറവാണ് പ്രധാനനേട്ടം. കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ് സര്‍ക്യൂട്ട് നിര്‍മാണശാലയാണ് കൊക്കോണിക്സിന് കൈമാറിയത്.