രാജ്യത്ത് അധിവസിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷ സേവനങ്ങള്‍ നല്കാന് ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി
ഈദ് അവധി ദിനങ്ങളില്‍ രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍ പട്രോളിങ് ശക്തമാക്കുകയും സുരക്ഷ സേവനങ്ങള്‍ നല്‍കുകയും ആവശ്യമനുസരിച്ച് വിവിധ വിഷയങ്ങളില്‍ ഇടപെടുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രാദേശിക പൊലീസ് ഡയറക്ടറേറ്റുകള്‍ അറിയിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും രാജ്യത്തിെന്റ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധ ഗവര്‍ണറേറ്റുകളിലെ ഡയറക്ടറേറ്റുകളുമായി ആവശ്യമായ കോഓഡിനേഷന്‍ നടത്തുന്നുണ്ട്. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര് ഒരുമിച്ചുകൂടുന്നത് നിരീക്ഷിക്കുകയും ബോധവത്കരണമടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.