അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുരഷ്കോ പറഞ്ഞു. ഗമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി വികസിപ്പിച്ച വാക്സിന്റെ പരീക്ഷണം എല്ലാ ഘട്ടത്തിലും വിജയകരമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വാക്സിന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കങ്ങളും റഷ്യ തുടങ്ങിയിട്ടുണ്ട്.എന്നാല്‍ വാക്സിന്‍ പരീക്ഷണം ശരിയായ വിധത്തില്‍ റഷ്യ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്‍ കണ്ടുപിടിച്ചെന്ന പേര് കിട്ടാനായി സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുകയുമാണെന്നൊക്കെയുള്ള ആരോപണങ്ങളെ റഷ്യ തള്ളിക്കളഞ്ഞു. ലോകത്ത് ആദ്യമായി 1957ല്‍ സ്പുട്നിക് എന്ന ഉപഗ്രഹം വിക്ഷേപിച്ചതിനോടാണ് കോവിഡ് വാക്സിന്‍ നേട്ടത്തെ റഷ്യ താരതമ്യം ചെയ്യുന്നത്. റഷ്യയില്‍ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8 ലക്ഷം കഴിഞ്ഞു.