റെഡ് സീ പദ്ധതി ഭൂമി കൈയേറിയതായ റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ ഉന്നത സ്ഥാനത്തുള്ള നിരവധിപേരെ ജോലിയില്‍നിന്ന് മാറ്റാന്‍ രാജകല്പന
അല്‍ഉല റോയല്‍ കമീഷന്, റെഡ് സീ കമ്ബനി, സൗദ െഡവലപ്മെന്റ് കമ്ബനി എന്നിവയില്‍ നിന്ന് ലഭിച്ച വിവരത്തിെന്റ അടിസ്ഥാനത്തിലാണ് സല്മാന് രാജാവ് ഉത്തരവിട്ടിരിക്കുന്നത്.റെഡ് സീ പദ്ധതി സ്ഥലത്ത് നിയമവിരുദ്ധമായി 5000ത്തോളം കൈയേറ്റങ്ങളും അല്‍ഉല മേഖലയില്‍ നിരവധി കൈയേറ്റങ്ങളും നടത്തിയതായാണ് വിവരം. അല്‍ഉല റോയല്‍ കമീഷന്, റെഡ് സീ കമ്ബനി, സൗദ െഡവലപ്മെന്റ് കമ്ബനി എന്നിവയുടെ അനുമതിയില്ലാതെയാണ് ഭൂമി കൈയേറി തമ്ബുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. കൈയേറ്റങ്ങള്‍ നിയമലംഘനവും പരിസ്ഥിതിക്ക് വലിയ നാശമുണ്ടാക്കുന്നതായും കണക്കാക്കുന്നു.പ്രത്യേകിച്ച് പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും വലിയ തടസ്സമാണുണ്ടാക്കുന്നത്. ചില ഉദ്യോഗസ്ഥര്‍ കൈയേറ്റത്തിന് അനുമതി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അതോറിറ്റിയുടെ അല്ലെങ്കില്‍ മേല്പറഞ്ഞ കമ്ബനികളുടെ അധികാരപരിധിയുടെ ലംഘനമായി കണക്കാക്കുമെന്നും രാജകല്പനയിലുണ്ട്.