ലാലിഗയില്‍ കൈവിട്ട കിരീടത്തിന് പകരമായി ചാമ്ബ്യന്‍സ് ലീഗ് തേടി പോര്‍ചുഗലിലേക്ക് വണ്ടി കയറിയ ബാഴ്സലോണക്ക് നാണം കെട്ട് മടക്കം
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ ലയണല്‍ മെസ്സിയും സംഘവും ക്വാര്‍ട്ടറില്‍ ജര്‍മന്‍ ചാമ്ബ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ തവിടുപൊടിയായി. 8-2നാണ് ബയേണ്‍ ബാഴ്സയെ തകര്‍ത്തത്.ആദ്യ പകുതിയില്‍ തന്നെ തോല്‍വി ഉറപ്പിച്ച ബാഴ്സക്ക് ഫോമില്ലാത്തതിെന്റ പേരില്‍ ബയേണിന് വായ്യായി നല്‍കിയ ബ്രസീലിയന്‍ താരം ഫിലിപ് കൗടീനോയുടെ പ്രകടനവും നിരാശ സമ്മാനിക്കുന്നതായിരുന്നു. പകരക്കാരനായി ഇറങ്ങിയ കൗടീനോ രണ്ടുഗോളുകളും ഒരു അസിസ്റ്റുമായി ബാഴ്സ വധത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.തോമസ് മുള്ളറും ബയേണിനായി ഇരട്ട ഗോള്‍ നേടി. ലീഗ് ചരിത്രത്തില്‍ ബാഴ്സയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.
ആദ്യ പകുതിയില്‍ തന്നെ തീരുമാനമായി
ആദ്യ വിസില്‍ മുഴങ്ങി നാല് മിനിറ്റ് പിന്നിടും മുമ്ബ് തന്നെ പന്ത് വലയിലാക്കി മുള്ളര്‍ ബാഴ്സക്ക് അപായ സൂചന നല്‍കിയിരുന്നു. സൂപ്പര്‍ താരം റോബര്‍ട് ലെവന്‍ഡോസ്കിയുടെ ബൂട്ടില്‍ നിന്നായിരുന്നു പാസ്. ഡേവിഡ് അലാബയുടെ സെല്‍ഫ് ഗോളിലൂടെ ഏഴാം മിനിറ്റില്‍ ബാഴ്സ ഒപ്പമെത്തി.പിന്നീട് ഒരിക്കല്‍ പോലും ബാഴ്സക്ക് നിലംതൊടാന്‍ സാധിച്ചില്ല. 21ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചും 27ാം മിനിറ്റില്‍ സെര്‍ജി നാബ്രിയും 31ാം മിനിറ്റില്‍ മുള്ളറും ഗോള്‍ നേടിയതോടെ ആദ്യ പകുതി അവസാനിക്കുേമ്ബാള് സ്കോര്‍ 4-1.
തോല്‍വി ഉറപ്പിച്ചതോടെ ക്വികെ സെത്യാന്‍ ഫ്രഞ്ച് താരം അേന്റായിന് ഗ്രീസ്മാനെ ഇറക്കി ആക്രമണം നടത്താന്‍ തീരുമാനിച്ചു. സംഭവം ക്ലിക്കായതോടെ 57ാം മിനിറ്റില്‍ ലൂയി സുവാരസിലൂടെ ബാഴ്സ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. ജോര്‍ഡി ആല്‍ബയായിരുന്നു വഴിയൊരുക്കിയത്. എന്നാല്‍ ആേഘാഷങ്ങള്ക്ക്ആറുമിനിറ്റിെന്റ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്.63ാം മത്സരത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നിെന്റ പിറവി. ഇടതു വിങ്ങില്‍ ബാഴ്സ താരം സെമെഡോയെ അതിസമര്‍ഥമായി ഡ്രിബ്ള്‍ ചെയ് ഫുള്‍ബാക്ക് അല്‍ഫോന്‍സോ ഡേവിസ് ബോക്സില്‍ നല്‍കിയ പാസ് ഫിനിഷ് ചെയ്യേണ്ട ചുമതല മാത്രമായിരുന്നു ജോഷ്വ കിമ്മിചിനുണ്ടായിരുന്നത്.
കൗടീനോയുടെ മധുര പ്രതികരം
75ാം മിനിറ്റിലാണ് കൗടീനോ പകരക്കാരനായി കളത്തിലെത്തിയത്. കൗടീനോയുടെ പാസില്‍ നിന്നും 82ാം മിനിറ്റില്‍ ഹെഡറിലൂെടയായിരുന്നു ലെവന്‍ഡോസ്കിയുടെ ആറാം ഗോള്‍.
ചാമ്ബ്യന്‍സ് ലീഗില്‍ ലെവന്ഡോസ്കിയുെട 14ാം ഗോളായിരുന്നു ഇത്. 85, 89 മിനിറ്റുകളില്‍ ശേഷിക്കുന്ന ഗോളുകള്‍ കൂടി നേടിയ കൗടീനോ തന്നെ കൂകി യാത്രയാക്കിയ ബാഴ്സ ആരാധകരോട് മധുരപ്രതികാരം വീട്ടി.
നായകന്‍ മെസ്സി നിറംമങ്ങിയത് തോല്‍വിയുടെ ആക്കം കൂട്ടി. മാഞ്ചസ്റ്റര്‍ സിറ്റി- ലിയോണ്‍ മത്സര വിജയികളെയാണ് ബയേണ്‍ സെമിയില്‍ നേരിടേണ്ടത്. പി.എസ്.ജിയും ആര്‍.ബി ലെപ്സിഷുമാണ് സെമിയില്‍ കടന്ന മറ്റ് രണ്ട് ടീമുകള്‍.
മെസ്സിയും ക്രിസ്റ്റ്യാനോയുമില്ലാത്ത സെമി 15 വര്‍ഷത്തിനിടെ ഇതാദ്യം
ലഭിച്ച ഗോളവസരങ്ങള്‍ ബയേണ്‍ പാഴാക്കിയില്ലായിരുന്നെങ്കില്‍ ഗോളുകളുടെ എണ്ണം രണ്ടക്കം കടക്കുമായിരുന്നു. ഇതോടെ 2005-06 സീസണിന് ശേഷം ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ െറണാള്‍ഡോയുമില്ലാത്ത ആദ്യ ചാമ്ബ്യന്‍സ് ലീഗ് സെമിയാണ് നടക്കാന്‍ പോകുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് ക്ലബായ ലിയോണിനോട് തോറ്റ് ക്രിസ്റ്റ്യാനോയും യുവന്‍റസും പുറത്തായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ബാഴ്സക്ക് വന്‍കരയുടെ ചാമ്ബ്യന്‍ഷിപ്പ് നേടാനായിട്ടില്ല.
ബയേണും ലെവന്‍ഡോസ്കിയും റെക്കോഡ് ബുക്കില്‍
ചാമ്ബ്യന്‍സ് ലീഗിെന്റ നോക്കൗട്ട് ഘട്ടത്തില്‍ എട്ടുഗോളുകള്‍ നേടുന്ന ആദ്യ ടീമെന്ന ഖ്യാതി ബയേണ്‍ സ്വന്തമാക്കി. ലീഗിലെ ടോപ്സ്കോററായ ലെവന്‍ഡോസ്കിയും റെക്കോഡ് ബുക്കില്‍ ഇടം പിടിച്ചു.
ക്രിസ്റ്റ്യാനോ റെണാള്‍ഡോക്ക് ശേഷം (2018- 11 മത്സരങ്ങള്‍) തുടര്‍ച്ചായ എട്ടോ അതില്‍ അധികമോ ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി ലെവന്‍ഡോസ്കി മാറി.
ലീഗില്‍ ബയേണ്‍ ജഴ്സിയില്‍ ലെവന്‍ഡോസ്കിയുടെ 50ാം ഗോളായിരുന്നു ഇത്. 60 മത്സരങ്ങളില്‍ നിന്നാണ് താരം നാഴികക്കല്ല് പിന്നിട്ടത്. റയല്‍ മഡ്രിഡിനായി 50 മത്സരങ്ങളില്‍ നിന്നും നേട്ടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോയാണ് ഇക്കാര്യത്തില്‍ താരത്തിന് മുന്നിലുള്ളത്.