ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന് പേര് നല്‍കി റഷ്യ

0

സ്പുട്‌നിക് v എന്നാണ് റഷ്യ തങ്ങളുടെ വാകിസനെ നാമകരണം ചെയ്തിരിക്കുന്നത്. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചു കൊണ്ടാണ് വാക്‌സിന് സ്പുട്‌നിക് വി എന്ന പേര് നല്‍കിയിരിക്കുന്നത്.വാക്‌സിന് ഇതിനോടകം തന്നെ 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയറക്‌ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് അറിയിച്ചു. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഔദ്യോഗികമായി വാക്‌സിന്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് ദിമിത്രിയേവ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകത്ത് കൊറോണ വൈറസ് പിടിമുറുക്കുന്ന സാഹചര്യത്തിലാണ് റഷ്യ നിര്‍ണ്ണായക കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.വികസിപ്പിച്ചെടുത്ത വാക്സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യം നല്‍കിയത്. ഇവരില്‍ വാക്സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നതായി പുടിന്‍ തന്നെ അറിയിക്കുകയും ചെയ്തു.

You might also like
Leave A Reply

Your email address will not be published.