ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,823,563 ആയി ഉയര്‍ന്നു

0

773,020 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. 14,558,271 പേര്‍ സുഖം പ്രാപിച്ചു.അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.5,566,632 പേര്‍ക്കാണ് യു.എസില്‍ രോഗം സ്ഥിരീകരിച്ചത്. 173,128 പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു.2,922,724 പേര്‍ രോഗമുക്തി നേടി. ബ്രസീലിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് ഇതുവരെ 3,340,197 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 107,879പേരാണ് ബ്രസീലില്‍ മരിച്ചത്. 2,432,456 പേര്‍ രോഗമുക്തി നേടി.പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. ദിനംപ്രതി അറുപതിനായിരത്തോളം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നത് .​മ​രണസംഖ്യ ​ ​​അ​ര​ല​ക്ഷം​ ​ക​ട​ന്നു.​പ​ത്തു​ദി​വ​സ​ത്തി​നി​ടെ​ ​പ​തി​നാ​യി​ര​ത്തി​ലേ​റെ​ ​മ​ര​ണ​മാ​ണ് ​രാ​ജ്യ​ത്തു​ണ്ടാ​യ​ത്.കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ളി​ല്‍​ ​ഇ​ന്ത്യ നാ​ലാം സ്ഥാനത്താണ്. അ​മേ​രി​ക്ക,​ ​ബ്ര​സീ​ല്‍,​ ​മെ​ക്‌​സി​ക്കോ​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​മു​ന്നി​ലു​ള്ള​ത്.

You might also like
Leave A Reply

Your email address will not be published.