ലോ​ക​ത്തെ വി​റ​പ്പി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍​പ്പെ​ട്ട് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം ഏ​ഴ​ര ല​ക്ഷ​ത്തി​ലേ​ക്ക്

0

ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ക്ര​മാ​തീ​ത​മാ​യി കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​തോ​ടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​വും ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. നി​ല​വി​ല്‍ 7,45,918 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.
ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2,05,21,644 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ള്ള​ത്. 1,34,41,743 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡി​ല്‍ നി​ന്ന് മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക, ബ്ര​സീ​ല്‍, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യി​ല്‍ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന​ത്.
മേ​ല്‍​പ​റ​ഞ്ഞ​തു​ള്‍​പ്പെ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി​പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 53,05,957, ബ്ര​സീ​ല്‍-31,12,393, ഇ​ന്ത്യ-23,28,405, റ​ഷ്യ-8,97,599, ദ​ക്ഷി​ണാ​ഫ്രി​ക്ക-5,66,109, മെ​ക്സി​ക്കോ-4,92,522, പെ​റു-4,89,680, കൊ​ളം​ബി​യ-4,10,453, ചി​ലി-3,76,616, സ്പെ​യി​ന്‍-3,73,692.
ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-167,749, ബ്ര​സീ​ല്‍-103,099, ഇ​ന്ത്യ-46,188, റ​ഷ്യ-15,131, ദ​ക്ഷി​ണാ​ഫ്രി​ക്ക-10,751, മെ​ക്സി​ക്കോ-53,929, പെ​റു-21,501, കൊ​ളം​ബി​യ-13,475, ചി​ലി-10,178, സ്പെ​യി​ന്‍-28,581.
ഇ​റാ​നി​ലും ബ്രി​ട്ട​നി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നി​ട്ടു​ണ്ട്. ഇ​റാ​നി​ല്‍ 3,31,189 പേ​ര്‍​ക്കും ബ്രി​ട്ട​നി​ല്‍ 3,12,789 പേ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​നു പു​റ​മേ മ​റ്റ് എ​ട്ടു രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. സൗ​ദി അ​റേ​ബ്യ, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, അ​ര്‍​ജന്‍റീന, ഇ​റ്റ​ലി, തു​ര്‍​ക്കി, ജ​ര്‍​മ​നി, ഫ്രാ​ന്‍​സ് എ​ന്നി​വ​യാ​ണ് ഇ​വ.
ആ​റ് രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ത​ര്‍ ഒ​രു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്. ഇ​റാ​ക്ക്, ഫി​ലി​പ്പീ​ന്‍​സ്, ഇ​ന്തോ​നീ​ഷ്യ, കാ​ന​ഡ, ഖ​ത്ത​ര്‍, ക​സാ​ക്കി​സ്ഥാ​ന്‍ എ​ന്നി​വ​യാ​ണ് അ​വ.

You might also like

Leave A Reply

Your email address will not be published.