ബൈറൂത് തുറമുഖത്തുണ്ടായ കൂറ്റന്‍ സ്ഫോടനത്തെ തുടര്‍ന്ന് അടിയന്തര മാനുഷിക സഹായമെത്തിക്കുന്നതിെന്റ ഭാഗമായാണ് ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി ലബനാനിലേക്ക് തിരിച്ചിരിക്കുന്നത്. അടിയന്തര സഹായമടക്കമുള്ള ഖത്തര്‍ അമീരി എയര്‍ ഫോഴ്സിെന്റ പ്രത്യേക വിമാനത്തിലാണ് വിദഗ്ധ സംഘം ബൈറൂതിലെത്തിയിരിക്കുന്നത്.ബൈറൂതിലെത്തിയ ഖത്തര്‍ വ്യോമസേന വിമാനത്തെ ലബനീസ് റെഡ്േക്രാസുമായി സഹകരിച്ച് ലബനാനിലെ ഖത്തര്‍ റെഡ്ക്രസന്റ് പ്രതിനിധികള്‍ സ്വീകരിച്ചു. ഖത്തറിെന്റ വിമാനത്തിനുള്ള പ്രവേശനവും കാര്‍ഗോ ഏറ്റുവാങ്ങുന്നതിനുമുള്ള നടപടിക്രമങ്ങളും ലബനാനിലെ ഖത്തര്‍ എംബസി മുഖാന്തരമാണ് പൂര്‍ത്തിയാക്കിയത്.ദുരിതാശ്വാസ, മെഡിക്കല്‍ സഹായങ്ങളാണ് ഖത്തര്‍ റെഡ്ക്രസന്റിെന്റ ആഭിമുഖ്യത്തില്‍ ബൈറൂതിലെത്തിച്ചിരിക്കുന്നത്. ‘ഹൃദയം ബൈറൂതിന്’ കാമ്ബയിനിെന്റ ഭാഗമായി സ്ഫോടനത്തില്‍ ദുരിതമനുഭവിക്കുന്ന ലബനീസ് ജനതക്ക് ആരോഗ്യ, ഷെല്‍ട്ടര്‍, ഭക്ഷ്യ മേഖലകളില്‍ സഹായമെത്തിക്കുകയാണ് ഖത്തര്‍ റെഡ്ക്രസന്റിെന്റ ലക്ഷ്യം.റെഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബ്ള്‍ ആക്ടിവിറ്റീസുമായി (ആര്.എ.സി.എ) സഹകരിച്ച് ലബനീസ് ജനതയുടെ ദുരിതമകറ്റാനായി 50 ദശലക്ഷം റിയാല്‍ സമാഹരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഹാര്‍ട്ട് ഫോര്‍ ബൈറൂത് കാമ്ബയിന് തുടക്കം കുറിച്ചിരിക്കുന്നത്. ബൈറൂതിലെയും സമീപത്തയും ദുരിതമനുഭവിക്കുന്ന മൂന്ന് ലക്ഷത്തിലധികം പേര് കാമ്ബയിനിലൂടെ ഗുണഭോക്തക്കളാകുമെന്നാണ് ഖത്തര്‍ റെഡ്ക്രസന്റ് വ്യക്തമാക്കുന്നത്.അടിയന്തര സഹായമടക്കം വ്യത്യസ്ത ഘട്ടങ്ങളിലായാണ് ലബനാനിലെ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് ഖത്തര്‍ റെഡ്്ക്രസന്റ് അറിയിച്ചു. ഭക്ഷണ പാക്കറ്റുകള്‍, താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക.രണ്ടാം ഘട്ടത്തില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രതിമാസ ഭക്ഷണ വിതരണം, 25,000 പേര്‍ക്ക് പണമായിട്ടുള്ള സഹായം, തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണി എന്നിവയാണ് നടപ്പാക്കുന്നത്. ധനസമാഹരണ കാമ്ബയിന് വിജയിപ്പിക്കാന്‍ ഉദാരമതികള്‍ മുന്നോട്ടുവരണമെന്ന് ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി ആവശ്യപ്പെട്ടു.