ശക്തമായ മഴ ; കോഴിക്കോടും വയനാടും റെഡ് അലര്‍ട്ട്, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

0

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.അടുത്ത 3 മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യെല്ലോ അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ ഓഗസ്റ്റ് പത്ത് വരെ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ ഒഴിവാക്കാനാണ് നടപടി. ജില്ലയില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മണിയാര്‍ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും 50 സെന്റീമീറ്റര്‍ ഉയര്‍ത്തി.കനത്ത മഴയിലും കാറ്റിലും കൊല്ലത്ത് കിഴക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, അഞ്ചല്‍, ഏരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നഷ്ടങ്ങളേറെയും സംഭവിച്ചത്. ഒട്ടേറെ വീടുകള്‍ തകര്‍ന്നു, വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു, ക്യഷി നശിച്ചു. എം.സി.റോഡില്‍ സദാനന്ദപുരത്തും തൃക്കണ്ണമംഗലത്തും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു.ചാലക്കുടി മോതിരക്കണ്ണിയില്‍ ചുഴലിക്കാറ്റ് ഉണ്ടായി. 10 വൈദ്യുത പോസ്റ്റ് മറിഞ്ഞു വീണു. കാറിന് മുകളിലേക്ക് മരം വീണു. കാറ്റില്‍ പ്രദേശത്ത് വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കോഴിക്കോട് മാവൂരില്‍ വീടുകളില്‍ വെള്ളം കയറുന്നു. കച്ചേരികുന്നില്‍ ഏഴ് വീടുകളിലെയും തെങ്ങി ലകടവില്‍ 13 വീടുകളിലെയും കുറിക്കടവില്‍ അഞ്ചു വീടുകളിലെയും ആളുകളെ മാറ്റി. മാവൂരില്‍ ദുരിതാശ്വാസ ക്യാമ്ബ് തുടങ്ങി.

You might also like
Leave A Reply

Your email address will not be published.