അച്ചടക്കത്തോടെയായിരുന്നു ബയേണ്‍ അവരുടെ ജോലി ചെയ്തത്.ആദ്യം കളിയുടെ തുടക്കങ്ങളില്‍ ലിയോണ്‍ അവരുടെ ആക്രമണത്തെ അതിശയിപ്പിക്കുന്നതും ബയേണ്‍ ഫുള്‍ ബാക്കുകള്‍ക്ക് ജോലി കൂടുകയും ചെയ്തു. ഇതിനിടയിലെ വലിയ വിടവുകള്‍ ഉണ്ടാവുകയും ലിയോണ്‍ അവസരങ്ങള്‍ ശ്രിഷ്ടിക്കുകയും അത് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും ഗോളില്‍ കലാശിച്ചില്ല.
ഗ്നാബ്രിയുടെ ഗോളിന് ശേഷം ഹൈ പ്രസ്ര് ചെയ്ത് മത്സരം തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കുന്നതില്‍ ബയേണ്‍ വിജയിച്ചു. എങ്കിലും ലിയോണില്‍ പോരാട്ട വീര്യം ഉണ്ടായിരുന്നു.അവര്‍ ഗോളവസരങ്ങള്‍ ശ്രിഷ്ടിക്കുകയും ചെയ്തിരുന്നു. എകാമ്ബി അവസരങ്ങള്‍ നഷടപ്പെടുത്തി. ഡെംബെലെ / മെംഫിസ് എന്നിവരെ തടയിടാന്‍ അലാബ നന്നായി പ്രതിരോധിച്ചു.അതേ സമയം ബയേണ്‍ കോച്ചായി തുടക്കത്തില്‍ തന്നെ ഫ്ലിക്ക് ഇത്രയും സ്വാധീനം ചെലുത്തുമെന്ന് ആരും കരുതിയിരുന്നില്ല. കൊവാക്കില്‍ നിന്നും തപ്പിത്തടഞ്ഞ് നിന്ന ടീമിനെ ഏറ്റെടുത്ത് ബൂണ്ടസ് ലീഗ കിരീടത്തിലേക്ക് നയിച്ച് ഇപ്പോള്‍ എഴു വര്‍ഷങ്ങള്‍ക്ക് ശേഷം ബയേണിനെ ചാമ്ബ്യന്‍സ് ലീഗ് ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ്. ക്ലബ്ബ് ചരിത്രത്തിലെ രണ്ടാമത്തെ ട്രെബിള്‍ നേടാനുള്ള അവസരവും മുന്നിലുണ്ട്.മാനുവല്‍ ന്യൂയറിന്റെ ക്ലാസിനെയും ഗുണനിലവാരത്തെയും ഇപ്പോഴും സംശയിക്കേണ്ടതില്ല. എകാബിയുടെ മുന്നേറ്റത്തെ തടയിടാന്‍ കാല് നീട്ടിയ രീതി, അദ്ദേഹത്തിന്റേതായൊരു പ്രത്യേകത. മുപ്പത്തിനാലാമത്തെ വയസ്സിലും അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല.യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ചരിത്രത്തില്‍ ആദ്യ 10 മത്സരങ്ങളും തുടര്‍ച്ചയായി വിജയിച്ച ആദ്യ ടീമാണ് ബയേണ്‍ മ്യൂണിച്ച് ഈ സീസണില്‍ ബയേണിനായി ലെവന്‍ഡോസ്കി-ഗ്നാബ്രി-മുള്ളര്‍ ട്രിയോ സംഘം അടിച്ച് കൂട്ടിയത് മൊത്തം 92 ഗോളുകളാണ്.ഇതില്‍ ലെവന്‍ഡോസ്കി 55, ഗ്നാബ്രി 23, മുള്ളര്‍ 14 എന്നിങ്ങനെയാണ് ഗോള്‍ നിരക്ക്.ഈ ചാമ്ബ്യന്‍സ് ലീഗില്‍ ഗോള്‍വേട്ടയില്‍ ലെവ 15 ഗോളുമായി മുന്നേറ്റം തുടരുമ്ബോള്‍ 9 ഗോളുമായി ഗ്നാബ്രി മൂന്നാമതുണ്ട്.നിലവില്‍ യൂറോപ്പിലെ മാരകമായ ആക്രമണ ട്രിയോ സംഘമാണ് മൂവരും തങ്ങളുടെ പതിനൊന്നാം തവണ ചാമ്ബ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ബയേണ്‍ മ്യുണിച്ചിന് അഭിനന്ദനങ്ങള്‍ …!!
You might also like