സംസ്ഥാനത്ത് കൊറോണ പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്

0

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളില്‍ എത്തി. കാസര്‍കോടും മലപ്പുറത്തും ഇത് പത്ത് ശതമാനത്തിന് മുകളിലാണ്.നൂറ് പേരെ പരിശോധിക്കുമ്ബോള്‍ എത്ര പേര്‍ക്ക് രോ​ഗം സ്ഥിരീകരിക്കുന്നു എന്നതിന്റെ കണക്കാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറത്തും തിരുവനന്തപുരത്തും കാസര്‍കോടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് നോക്കികാണുന്നത്. ഇക്കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. വയനാട്, കാസര്‍കോട്, ആലപ്പുഴ ജില്ലകളില്‍ 70 ശതമാനം ഫസ്റ്ര് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കിടക്കകകള്‍ നിറഞ്ഞു. അടുത്ത ഘട്ടം മുന്നില്‍ കാണണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് കൊണ്ടുവരണമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടികാണിക്കുന്നത്. ഈ നിരക്ക് രണ്ട് ശതമാനത്തില്‍ നില്‍ക്കുന്നതാണ് അഭികാമ്യം എന്നും റിപ്പോര്‍ട്ട് പറയുന്നു. ആഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെയുള്ള കണക്കുകളിന്മേലാണ് ആരോഗ്യവകുപ്പ് പഠനം നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ കൂട്ടണമോയെന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കും.

You might also like
Leave A Reply

Your email address will not be published.