സമീപകാല ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ‘പൊട്ടിത്തെറിക്ക്’ തിരികൊളുത്തിയ ലയണല്‍ മെസ്സി മൗനം വെടിഞ്ഞ് ആഞ്ഞടിക്കാനൊരുങ്ങുന്നു

0

13-ാം വയസ്സില്‍ ബാ‍ര്‍സിലോനയിലെത്തിയ മെസ്സി ക്ലബ്ബുമായും ആരാധകരുമായും മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.ക്ലബ് വിടാന്‍ തന്നെ പ്രേരിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ആരാധകരോടു തുറന്നു പറയുകയാണ് ലക്ഷ്യം.ബാര്‍സ വിടാന്‍ മെസ്സി കത്തു നല്‍കിയതിനു പിന്നാലെ നൂകാംപ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയ ആരാധകര്‍ ക്ലബ് മാനേജ്മെന്റിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍, തന്നെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ച കാര്യങ്ങളെക്കുറിച്ച്‌ ലോകത്തോടു തുറന്നു പറയുകയാണ് മെസ്സിയുടെ ലക്ഷ്യമെന്നു വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

You might also like
Leave A Reply

Your email address will not be published.