സുശാന്തിന്റേത് ആത്മഹത്യയെന്ന തരത്തിലാണ് ഇത്രയും കാലം അന്വേഷണം മുന്നോട്ട് പോയത്; എന്നാല്‍ അതൊരു കൊലപാതകമാണെന്നാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നെന്ന് പിതാവ്

0

സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് സിബിഐയോട് ആവര്‍ത്തിച്ച്‌ കുടുംബം; സിബിഐ അന്വേഷണത്തില്‍ വിശ്വാസമെന്നും പിതാവ്; റിയയുടെ ഹര്‍ജി ഇന്ന് കോടതിയില്‍ നടന്റെ മരണത്തില്‍ നേരറിയാന്‍ സിബിഐ മുന്നോട്ട് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം ആത്മഹത്യയല്ലെന്ന് സിബിഐയോട് ആവര്‍ത്തിച്ച്‌ കുടുംബം. ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മൊഴി നല്‍കിയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കാമുകി റിയ ചക്രവര്‍ത്തിക്കെതിരേ ആത്മഹത്യ പ്രേരണയ്ക്ക് ബിഹാര്‍ പൊലീസ് കേസെടുത്തിരുന്നു.സുശാന്തിന്റേത് ആത്മഹത്യയെന്ന തരത്തിലാണ് ഇത്രയും കാലം അന്വേഷണം മുന്നോട്ട് പോയത്. എന്നാല്‍ അതൊരു കൊലപാതകമാണെന്നാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്. തെളിവുകളെല്ലാം അത് ചെയ്തവര്‍ തന്നെ നശിപ്പിച്ചിരിക്കുന്നു. സിബിഐ കേസിനെ വ്യത്യസ്തമായ രീതിയില്‍ സമീപിച്ചാല്‍ മാത്രമേ സത്യം പുറത്ത് വരികയുള്ളൂ- സുശാന്തിന്റെ പിതാവ് കെ.കെ സിങ് സിബിഐയോട് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.നടന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ചുമതല മുംബൈ പൊലീസിനായിരുന്നു. എന്നാല്‍ മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാം?ഗങ്ങള്‍ ബിഹാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് കേസന്വേഷണം കാമുകി റിയ ചക്രവര്‍ത്തിക്കെതിരേ തിരിയുന്നത്. തുടര്‍ന്ന് കേസ് മുംബൈ പൊലീസ് തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമര്‍പ്പിച്ചു. അതിനിടയിലാണ് സിബിഐ കേസേറ്റെടുക്കുന്നത്. ഇതിനെതിരേ മുംബൈ പൊലീസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍. അന്വേഷണം പട്നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവര്‍ത്തിയുടെ ഹര്‍ജി ജസ്റ്റിസ് ഹൃഷികേശ് റോയിയാണ് പരിഗണിക്കുന്നത്.സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്നയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെയാണ് നടി റിയ ചക്രവര്‍ത്തി ചോദ്യം ചെയ്യുന്നത്.നടന്റെ കുടുംബത്തിന്റെ പരാതിയില്‍ റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തതും. കേസ് മുംബൈയിലെ അധികാര പരിധിയിലാണെങ്കില്‍ സിബിഐ അന്വേഷണത്തിന് അനുകൂലമെന്ന് നടി റിയ ചക്രവര്‍ത്തി സുപ്രിംകോടതിയെ അറിയിച്ചിരുന്നു.പട്നയിലെ എഫ്‌ഐആറില്‍ സിബിഐ അന്വേഷണം അംഗീകരിക്കില്ല. തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്തുണ്ടായ മരണമായതിനാലാണ് കേസ് പരിധി വിട്ട് സഞ്ചരിക്കുന്നതെന്നും റിയ ചക്രവര്‍ത്തി ആരോപിച്ചു. തങ്ങളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താന്‍ കഴിയില്ലെന്ന നിലപാട് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുംബൈ പൊലീസിനെ കുറ്റപ്പെടുത്തി ബിഹാര്‍ സര്‍ക്കാരും, സുശാന്തിന്റെ അച്ഛന്‍ കെ.കെ. സിംഗും കോടതിയില്‍ മറുപടി സമര്‍പ്പിച്ചിരുന്നു.അതേസമയം, ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം റിയ ചക്രവര്‍ത്തിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാത്രിയോടെ വിട്ടയച്ചു. സിബിഐ അന്വേഷണസംഘം ഇന്ന് നടന്റെ ബന്ധുക്കളുടെ മൊഴിയെടുത്തേക്കും.

You might also like
Leave A Reply

Your email address will not be published.