സുശാന്ത് സിങ് രാജ്പുതുമായുള്ള പ്രണയ ബന്ധം അവസാനിച്ചപ്പോഴും തനിക്ക് സുശാന്തിന്റെ അച്ഛനും സഹോദരിമാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും അവരോട് സംസാരിക്കാറുണ്ടായിരുന്നു എന്നും അങ്കിത
2019 നവംബറില്‍ സുശാന്തിന്റെ മൂത്ത സഹോദരി റാണിയുമായി സംസാരിച്ചുവെന്നും സുശാന്തിനെ കുറിച്ച് ആശങ്കയുണ്ടെന്ന് റാണി തന്നോട് പറഞ്ഞെന്നും അങ്കിത റിപ്പബ്ലിക് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.”എനിക്ക് സുശാന്തിന്റെ സഹോദരിമാരുമായും ഡാഡിയുമായും നല്ല ബന്ധമുണ്ട്,” അങ്കിത റിപ്പബ്ലിക് ടിവിയോട് പറഞ്ഞു. 2019 നവംബറിലാണ് റാണി സുശാന്തിനെ കാണാന്‍ പോയതെന്നും ഡെങ്കിപ്പനി ബാധിച്ച് കിടന്ന സുശാന്തിനോട് റാണി തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടതായും നടി പറഞ്ഞു. ആദ്യം സുശാന്ത് സമ്മതിച്ചെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറി, ഒരു കാരണവും പറഞ്ഞില്ല. റാണി പറഞ്ഞു,’എനിക്ക് അവനെന്തോ സമ്മര്‍ദ്ദം ഉള്ളതായി അനുഭവപ്പെട്ടു’. കാരണം സുശാന്ത് ഒരിക്കലും റാണിയോട് എതിര്‍ത്ത് സംസാരിക്കാറില്ല. അമ്മയുടെ മരണ ശേഷം റാണിദിയെ ആയിരുന്നു എല്ലാവരും അനുസരിച്ചിരുന്നത്. ഇത് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, കാരണം ഞങ്ങള്‍ ഒരുമിച്ചിരുന്ന കാലത്ത് ഒരിക്കല്‍ പോലും സുശാന്ത് റാണിദിയെ അനുസരിക്കാതിരുന്നിട്ടില്ല.””എനിക്ക് എന്റെ സഹോദരനെ നഷ്ടപ്പെടുന്നു,” എന്ന് റാണി തന്നോട് പറഞ്ഞതായും അങ്കിത അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ അങ്കിത സുശാന്തിന്റെ ജീവിതത്തില്‍ ഇല്ലാതായതോടെ, അതില്‍ ഇടപെടാനായില്ലെന്നും സുശാന്തിന് സമയം നല്‍കണം എല്ലാം ശരിയാകണം എന്ന് റാണിയെ ആശ്വസിപ്പിച്ചെന്നും അവര്‍ പറയുന്നു.സുശാന്തിനെ സ്വാധീനിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് റാണിദിക്ക് ആശങ്കയുണ്ടായിരുന്നു, കാരണം സുശാന്ത് ആരെയും കൂസാത്ത ഒരാളായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, സുശാന്ത് സഹോദരിമാരില്‍ നിന്ന് അകന്നുപോയി. റാണിദി പറഞ്ഞ് എനിക്കിതറിയാം,” അങ്കിത പറഞ്ഞു.2016 ല്‍ വേര്‍പിരിഞ്ഞ ശേഷം സുശാന്തും താനും പരസ്പരം സംസാരിച്ചിട്ടില്ലെന്നും തന്റെ കൈയില്‍ സുശാന്തിന്റെ ഫോണ്‍ നമ്ബര്‍ പോലുമില്ലെന്നും അങ്കിത പറഞ്ഞു. “കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ സുശാന്തിനെ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ക്ക് പരസ്പരം അങ്ങനെ സംസാരിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. നടന്നത് നടന്നു. അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിലും ഞാന്‍ എന്റെ ജീവിതത്തിലും സന്തുഷ്ടരായിരുന്നു.”പവിത്ര റിഷ്ത എന്ന ടെലിവിഷന്‍ പരമ്ബരയില്‍ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ആരോപണങ്ങള്‍ അങ്കിത നിഷേധിച്ചിരുന്നു.”ആത്മഹത്യ ചെയ്യാന്‍ കഴിയുന്ന ആളല്ല സുശാന്ത്. ഞങ്ങള്‍ ഒരുമിച്ചുള്ള സമയത്തും ഒരുപാട് മോശമായ സാഹചര്യങ്ങളിലൂടെ സുശാന്ത് കടന്നു പോയിട്ടുണ്ട്. പക്ഷെ അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു,” എന്നായിരുന്നു അങ്കിത പറഞ്ഞത്.