സുശാന്ത് സിംഗിന്റെ മരണം: “ദില്‍ ബേച്ചാര’യുടെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യും
സുശാന്ത് സിംഗ് അഭിനയിച്ച അവസാന ചിത്രമായ ദില്‍ ബേച്ചാരയുടെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ പുതിയ നീക്കം.വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്ടറോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതിനിടെ, സുശാന്തിന്റെ മരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിംഗ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. തെളിവുകള്‍ നശിപ്പിക്കപ്പെടരുതെന്നും സഹോദരന് നീതി വേണമെന്നും ശ്വേത സിംഗ് കത്തില്‍ ആവശ്യപ്പെടുന്നു.