ദുബൈ: യു.എ.ഇയിലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിര്‍ദേശവുമായി ബംഗ്ലൂര് റോയല്‍ ചാലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലി. ടീം അംഗങ്ങളുമായി നടത്തിയ ഓണ്‍ലൈനില്‍ നടത്തിയ യോഗത്തിലാണ് അദ്ദേഹം ടീം അംഗങ്ങള്‍ക്ക് മുന്നിറയിപ്പ് നല്‍കിയത്. ചെറിയൊരു വീഴ്ചപോലും ടൂര്ണെമന്റിനെ തകിടം മറിക്കും.ബയോബബിള്‍ സുരക്ഷ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പ്രോട്ടോക്കോള്‍ ലംഘനം ഗൗരവമായാണ് കാണുന്നത്. ഇത് ശ്രദ്ധയില്‍പെട്ടാല്‍ താരങ്ങളെ ഏഴ് ദിവസത്തെ ക്വാറന്റീനിലേക്ക് അയക്കും. പരിശോധന ഫലം നെഗറ്റീവായ ശേഷമെ ഇവരെ തിരിച്ച് ടീമിനൊപ്പം ചേരാന്‍ അനുവദിക്കുകയുള്ളൂ.പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ ഉള്‍പെടെ എല്ലാവരും തുല്യരാണ്. മുതിര്‍ന്ന താരങ്ങള്‍ ഇതിന് മാതൃക കാണിക്കണം. ദുബൈ നഗരം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ദുബൈയിലെത്തിയ കോഹ്ലി അടക്കമുള്ള ടീം അംഗങ്ങള്‍ ഹോട്ടലില്‍ ക്വാറന്റീനിലാണ്.