അബ്ദുല്ല ഖലീഫ അല്‍ മറിയും സന്ദര്‍ശിച്ച് വിലയിരുത്തി.നഗരത്തിലെ പരിസ്ഥിതി മലിനീകരണത്തിെന്റ തോത് കുറക്കാനും ജനങ്ങളുടെ ആരോഗ്യം വളര്‍ത്തുന്ന യാത്രാരീതികള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന പദ്ധതിയാണിത്. ദുബൈയെ സൈക്കിള്‍ നഗരമാക്കുമെന്ന ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിെന്റ പ്രഖ്യാപനത്തിെന്റ അടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ദുബൈയിലെ സൈക്കിള്‍ ട്രാക്ക് ഈവര്‍ഷം 425 കിലോമീറ്ററായി വര്‍ധിപ്പിച്ചു. 2025 ഓടെ 647 കിലോമീറ്ററാക്കാനാണ് ലക്ഷ്യമിടുന്നത്. മറീനയിലെ കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് നടപ്പാലവും സംഘം സന്ദര്‍ശിച്ചു. 65 മീറ്റര്‍ നീളമുള്ള പാതയില്‍ മണിക്കൂറില്‍ 8000 പേര്‍ക്ക് സഞ്ചരിക്കാനാവും. അപകട നിരക്ക് കുറക്കുന്നതിെന്റ ഭാഗമായാണ് പാലം നിര്‍മാണം.2021ഓടെ ലോകത്തിലെ ഏറ്റവും സുരക്ഷിത ഗതാഗത സംവിധാനമുള്ള നഗരമാക്കുകയാണ് ലക്ഷ്യം. 2006ല്‍ 13 നടപ്പാതകള്‍ മാത്രമുണ്ടായിരുന്ന ദുബൈയില്‍ ഇപ്പോള്‍ 116 പാതകളുണ്ട്. 2026നുള്ളില്‍ 34 പാതകള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്ന് മത്താര്‍ അല്‍ തായര്‍ പറഞ്ഞു. ഇതോടെ പാതകളുടെ എണ്ണം 150 ആയി ഉയരും.കാല്‍നട യാത്രക്കാരുടെ മരണനിരക്ക് കുറക്കുക എന്നതും ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.