മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും പരക്കെ മഴ ലഭിക്കും. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദേശവും നല്‍കി.തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിലെ നാലു ഷട്ടറുകളും 25 െസന്‍റിമീറ്റര്‍ വീതം ഉയര്‍ത്തി. 11 മണിയോടെ 10 സെന്‍റിമീറ്റര്‍ കൂടി ഷട്ടറുകള്‍ ഉയര്‍ത്തും. അരുവിക്കര ഡാമിന്‍െറയും ഷട്ടറുകള്‍ ഉയര്‍ത്തി. നെയ്യാറിന്‍െറ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നദിയില്‍ ഇറങ്ങി കുളിക്കാനോ വസ്ത്രങ്ങള്‍ അലക്കാനോ വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കാനോ പാടില്ലെന്നും മുന്നറിയിപ്പ് നല്‍കി. അരുവിക്കര ഡാമിന്‍െറ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ കരമനയാറിന്‍െറ ഇരുകരയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.പശ്ചിമഘട്ട മലനിരകളില്‍ കനത്ത മഴ ലഭിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നദികളെല്ലാം കരകവിഞ്ഞിരുന്നു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പത്തനംതിട്ടയിലെ പമ്ബ ഡാം സംഭരണ ശേഷിയോട് അടുക്കുന്നു. മഴയുടെ തോത് കൂടിയാല്‍ പമ്ബ ഡാം തുറന്നേക്കും.