സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്കൂളിലും താമസസ്ഥലങ്ങളിലുമെത്തിക്കാന് സ്മാര്‍ട്ട് ബസുകള്‍ തയാറായി
കുട്ടികളുടെയും ബസിെന്റയും ചലനങ്ങള്‍ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാനും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാനും കഴിയുന്ന രീതിയിലാണ് ബസുകള്‍ ഒരുക്കിയത്. ദുബൈയിലെ 21 സ്കൂളുകളിലായി 18608 വിദ്യാര്‍ഥികളാണ് ബസ് യാത്രക്ക് ഡി.ടി.സിയില്‍ രജിസ്റ്റര്‍ ചെയ്തത്. 400 സ്മാര്‍ട്ട് ബസുകള്‍ സര്‍വിസ് നടത്തും. എന്നാല്‍, മറ്റുചില എമിറേറ്റുകളില്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദുബൈയില്‍ രക്ഷിതാക്കളുടെ താല്പര്യമനുസരിച്ച് ഓണ്‍ലൈന്‍ പഠനമോ ക്ലാസ് മുറികളിലെ പഠനമോ തെരഞ്ഞെടുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അവധിക്കാലത്തിനുശേഷം ഈ മാസം അവസാനമാണ് സ്കൂള്‍ തുറക്കുന്നത്.വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുംവിധം രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം പകരുന്ന രീതിയിലാണ് മുന്‍കരുതല്‍ നടപടിയെടുത്തതെന്ന് ഡി.ടി.സി ഓപറേഷന്‍സ് ഡയറക്ടര്‍ മര്വാന് അല്‍ സറൂനി പറഞ്ഞു. വിദ്യാര്‍ഥികളെ ഇറക്കിയശേഷവും ബസില്‍ കയറ്റുന്നതിനു മുമ്ബും അണുനശീകരണം നടത്തും. ഇതിന് ഷെഡ്യൂള്‍ തയാറാക്കും. ബസില്‍ 50 ശതമാനം വിദ്യാര്‍ഥികള്‍ക്കുമാത്രമേ പ്രവേശനം ഉണ്ടാവൂ. എല്ലാ കുട്ടികളുടെയും ശരീരോഷ്മാവ് പരിശോധിക്കും.മുന്നൊരുക്കങ്ങളില്‍ രക്ഷിതാക്കള്‍ സംതൃപ്തരാണെന്നതിെന്റ തെളിവാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തത്. 408 ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. 129 വനിത ജീവനക്കാര്‍ ബസില്‍ ഉണ്ടാവും. അടിയന്തര ഘട്ടങ്ങളില്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ദുബൈ കോര്പറേഷന് ഫോര്‍ ആംബുലന്‍സാണ് പരിശീലനം നല്‍കിയത്. കുട്ടികളെയും ബസിനെയും പ്രത്യേക ഡിവൈസിെന്റ സഹായത്തോടെ ട്രാക് ചെയ്യും. അത്യാവശ്യ ഘട്ടത്തില്‍ സഹായത്തിനായി എമര്‍ജന്‍സി ബട്ടനുണ്ട്. കാമറ, സെന്‍സര്‍, ജി.പി.എസ്, റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്നിവയും ഉണ്ടാകും.ബസ് സര്‍വിസുകള്‍ക്കായി രക്ഷിതാക്കള്‍ക്ക് https://schoolbus.dubaitaxi.ae/parentportal എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഇതുവഴി രക്ഷിതാക്കള്‍ക്കും കുട്ടികളുടെയും ബസിെന്റയും ചലനങ്ങള്‍ ഫോണ്‍ വഴി നിരീക്ഷിക്കാന്‍ കഴിയും. ഡി.ടി.സി സ്കൂള്‍ ബസ് ആപ്പ് വഴിയാണ് ഈ സൗകര്യം ഒരുക്കിയതെന്നും മര്വാന് അല്‍ സറൂനി പറഞ്ഞു.