24 മണിക്കൂറിനിടെ 288 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 20,037 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയില്‍ ഞായറാഴ്ച 11,111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 8,837 പേര്‍ ഇന്നലെ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,95,865 ആയി.1,58,395 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,17,123 പേര്‍ രോഗമുക്തരായി. 303 പൊലീസുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പോസിറ്റീവായ സേനാംഗങ്ങളുടെ എണ്ണം 12,290.