ഹജ്ജ് കര്‍മങ്ങളുടെ വിജയം: സല്മാന് രാജാവിന് നന്ദി പ്രകടിപ്പിച്ച് ബഹ്റൈന്‍ ഭരണാധികാരികള്‍
ഇത്തരമൊരു നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സൗദി ഭരണാധികാരി കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല് സുഊദിന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ പ്രത്യേകം നന്ദിയും ആശംസകളും അറിയിച്ചു.കോവിഡ് പ്രതിസന്ധിക്കിടയിലും ഹജ്ജ് കര്‍മങ്ങള്‍ നിലനിര്‍ത്താന്‍ സാധിച്ചത് നേട്ടമാണെന്നും ഇസ്ലാമിക സമൂഹത്തിന് കരുത്ത് നല്കുന്ന തീരുമാനമാണെന്നും ഭരണാധികാരികള്‍ വിലയിരുത്തി. ശൂറ കൗണ്‍സില്‍ ചെയര്മാന് അലി സാലിഹ് അസ്സാലിഹ്, പാര്‍ലമെന്റ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹി എന്നിവരും സൗദി ഭരണാധികാരികള്‍ക്ക് നന്ദി പ്രകടിപ്പിച്ചു.