ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കൊവിഡിന് ഇനിയും ശമനമുണ്ടാവുന്നില്ല. ഓരോ ദിവസവും രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം കഴിഞ്ഞ കുറച്ചുദിവസങ്ങളായി രണ്ടരലക്ഷമായി തുടരുകയാണ്. വിവിധ രാജ്യങ്ങളില്‍ സമ്ബര്‍ക്കവ്യാപനവും ഏറിവരികയാണ്. കൊവിഡ് മരണനിരക്ക് ഏഴരലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ലോകത്ത് 2,66,121 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചതായി വ്യക്തമാവുന്നു.6,561 പേരുടെ ജീവനുകളാണ് ഒറ്റദിവസം പൊലിഞ്ഞത്. ആകെ 2,05,22,191 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 7,45,927 പേരാണ് മരണപ്പെട്ടത്. അതേസമയം, ലോകത്തെ രോഗമുക്തിയുടെ നിരക്കില്‍ വര്‍ധനവുണ്ടാവുന്നുണ്ട്. വൈറസ് ബാധ ആരംഭിച്ച് ഇതുവരെ 1,34,41,907 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടതായാണ് കണക്ക്. അതേസമയം, 63,34,357 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നതോടൊപ്പം 64,618 പേരുടെ നില ഗുരുതരമാണെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് രോഗവ്യാപനം കൂടുതലായുള്ളത്.അമേരിക്കയില്‍ 53,05,957 പേര്‍ രോഗബാധിതരായെന്നാണ് കണക്ക്. ഇതുവരെ 1,67,749 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ ഒരുദിവസത്തിനിടെ 54,519 പേര്‍ക്ക് വൈറസ് പിടിപെടുകയും 1,504 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. രാജ്യത്ത് 27,55,348 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 23,82,860 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 17,339 പേരുടെ നില ഗുരുതരമാണ്. ബ്രസീലില്‍ കൊവിഡ് മരണം ഒരുലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 54,923 പേര്‍ക്ക് രോഗം ബാധിക്കുകയും 1,242 പേര്‍ മരണപ്പെടുകയും ചെയ്തു. ആകെ മരണം 1,03,099 ആയി.31,12,393 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. 22,43,124 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 7,66,170 പേര്‍ ചികില്‍സയില്‍ തുടരുന്നു. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികളുടെ എണ്ണം, ബ്രാക്കറ്റില്‍ മരണസംഖ്യ: ഇന്ത്യ- 23,28,405 (46,188), റഷ്യ- 8,97,599 (15,131), ദക്ഷിണാഫ്രിക്ക- 5,66,109 (10,751), മെക്‌സിക്കോ- 4,92,522 (53,929), പെറു- 4,89,680 (21,501), കൊളമ്ബിയ- 4,10,453 (13,475), ചിലി- 3,76,616 (10,178), സ്‌പെയിന്‍- 3,73,692 (28,581). ഇറാന്‍- 3,31,189 (18,800), യുകെ- 3,12,789 (46,628), സൗദി അറേബ്യ- 2,91,468 (3,233), പാകിസ്താന്‍- 2,85,191 (6,112).