അടിയന്തര ഘട്ടങ്ങളില്‍ എംബസിയുടെ സേവനം ആവശ്യമുള്ളവര്‍ക്ക് അതിനായി പ്രത്യേകം സൗകര്യം തന്നെ എംബസിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍
പുതിയ അംബാസഡറായി ചുമതലയേറ്റതിനു ശേഷം എംബസിയില്‍ വിളിച്ചുചേര്‍ത്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംബസിയുടെ ഓപണ്‍ഹൗസ് നിലവില്‍ ഓണ്‍ലൈനിലാണ് സംഘടിപ്പിക്കുന്നത്.എംബസിയുടെ വെബ്സൈറ്റില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് വിളിക്കാനുള്ള ഫോണ്‍ നമ്ബറിലും ഇത്തരം ഘട്ടങ്ങളില്‍ ബന്ധപ്പെടാനാകും. അല്ലെങ്കില്‍ മെയില്‍ വഴിയും അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെടാം. ഇത്തരം ഘട്ടങ്ങഴില്‍ ഉടന്‍ തന്നെ എംബസി സേവനം നല്‍കുന്നതായിരിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.
കോവിഡ്: ഖത്തറില്‍നിന്ന് മടങ്ങിയ ഇന്ത്യക്കാര്‍ 70,000
കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതുവരെ ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് 70,000 ഇന്ത്യക്കാരാണെന്ന് അംബാസഡര്‍ പറഞ്ഞു. വന്ദേഭാരത്, വിവിധ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴിയും നിലവിലുള്ള എയര്‍ബബ്ള്‍ കരാര്‍ അനുസരിച്ച് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വഴിയും ഇന്ത്യയിലേക്ക് മടങ്ങിയവരാണിവര്‍. കോവിഡ് മൂലം എത്ര ഇന്ത്യക്കാര്‍ മരിച്ചു എന്ന കൃത്യമായ കണക്ക് ഇല്ല. എന്നാല്‍ ഈ മാസങ്ങളില്‍ 200ലധികം ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ട്. അതു കോവിഡ് മൂലം മാത്രമുള്ള മരണങ്ങളല്ല.
ഐ.സി.ബി.എഫിെന്റ ഇന്‍ഷുറന്‍സ് പദ്ധതി ഉപയോഗപ്പെടുത്തണം
എംബസിയുെട അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐ.സി.ബി.എഫ്) നടത്തുന്ന പ്രവാസികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഏറെ പ്രയോജനകരമാണ്. അതില്‍ എല്ലാ ഇന്ത്യക്കാരും അംഗങ്ങളാവണം. ഇതിനകം നിരവധി പേര്‍ക്ക് അതിെന്റ ഗുണം ലഭിച്ചു. ചെറിയ പ്രീമിയത്തിന് വന്‍തുകയാണ് ഇന്‍ഷുറസ് പരിരക്ഷ ലഭിക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്കായി ദമാന്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ് കമ്ബനിയുമായി സഹകരിച്ചാണ് ഇന്‍ഷുറന്‍സ് പദ്ധതി നടത്തുന്നത്. 125 റിയാല്‍ ആണ് രണ്ട് വര്‍ഷത്തേക്കുള്ള പോളിസി തുക. പദ്ധതിയില്‍ ചേരുന്ന പ്രവാസിയുടെ ഏത് കാരണത്താലുമുള്ള മരണം, പൂര്‍ണമായ ശാരീരികവൈകല്യം എന്നിവക്ക് 100,000 റിയാലാണ് കുടുംബത്തിന് ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന് െമഡിക്കല്‍ബോര്‍ഡ് നിശ്ചയിക്കുന്ന വൈകല്യശതമാനം അനുസരിച്ചും തുക നല്‍കും. ഖത്തര്‍ ഐ.ഡിയുള്ള 18 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യക്കാരനും പദ്ധതിയില്‍ ചേരാം. ഏത് രാജ്യത്ത് വച്ചാണ് മരണമെങ്കിലും പോളിസി തുക ലഭിക്കും.
ഖത്തറിലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ശക്തം
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ ശക്തമാണെന്നും അവയുടെ പ്രവര്‍ത്തനം മഹത്തരമാണെന്നും അംബാസഡര്‍ പറഞ്ഞു. നാട്ടിലെ കാര്യങ്ങള്‍ അറിയിക്കുന്നതുപോലെ തന്നെ ഖത്തറിലെ നിയമസംബന്ധമായതും ഇന്ത്യക്കാരുമായി ബന്ധപ്പെട്ടുള്ളതുമായ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നത് മാധ്യമങ്ങളാണ്. ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) എന്ന പേരില്‍ വ്യവസ്ഥാപിതമായി സംഘടന തന്നെ പ്രവര്‍ത്തിക്കുന്നത് അഭിമാനകരമാണെന്നും അംബാസഡര്‍ പറഞ്ഞു.