മോസ്കോയില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടക്കാനിരിക്കെ ചുഷുല്‍ മേഖലയില്‍ ചൈന 5000 സൈനികരെ കൂടി വിന്യസിച്ചിരിക്കുകയാണ് ചൈന. അതേസമയം ചര്‍ച്ചയില്‍ പാങ്ഗോംഗ് തീരത്തെ ഇന്ത്യന്‍ സൈനിക വിന്യാസം ഒഴിവാക്കണമെന്നാകും ചൈന ആവശ്യപ്പെടുകയെന്നാണ് സൂചന. ഒത്തുതീര്‍പ്പിനും അതിര്‍ത്തിയില്‍ നിന്നും സമ്ബൂര്‍ണ പിന്മാറ്റത്തിന് തയ്യാറല്ലെന്നും ഇന്ത്യ ചൈനയെ അറിയിക്കും. പ്രതിരോധ മന്ത്രിമാര്‍ക്കിടയിലുള്ള ചര്‍ച്ചയും കഴിഞ്ഞ ആഴ്ച മോസ്കോയില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് നടക്കുക.