അമേരിക്കയിലെ 400 അതിസമ്ബന്നരില്‍ 7 ഇന്ത്യന്‍ വംശജര്‍

0

ഈ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു. ഒന്നാം സ്ഥാനത്ത് ഉള്ളത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബെസോസ് ഒന്നാം സ്ഥാനത്ത് എത്തുന്നത്.179 ബില്യണ്‍ ഡോളറാണ് ഒന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന്‍്റെ ആസ്തി. ബില്‍ ഗേറ്റ്‌സ് 111 ബില്യണ്‍ ഡോളറോടെ രണ്ടാം സ്ഥാനത്താണ്. സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ഇസെഡ്സ്‌കേലര്‍ സിഇഒ ജയ് ചൗധരി, സിംഫണി ടെക്‌നോളജീസ് ഗ്രൂപ്പ് ചെയര്‍മാന്‍ രോമേഷ് വധ്വാനി, വേഫെയര്‍ സിഇഒയും സഹസ്ഥാപകനുമായ നീരജ് ഷാ, വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ ഖോസ്ലയുടെ സ്ഥാപകന്‍ വിനോദ് ഖോസ്ല, ഷെര്‍പാലോ വെഞ്ച്വേര്‍സ് മാനേജിങ് പാട്ണറെ രാം ശ്രീറാം, രാകേഷ് ഗംഗ്വാല്‍, വര്‍ക്‌ഡേ സിഇഒ അനീല്‍ ഭുസ്രി എന്നിവരാാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍.അതേസമയം കോവിഡ് മഹാമാരിക്കിടയിലും പലരും സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ അതിസമ്ബന്നരുടെ ആസ്തിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത് അമേരിക്കയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

You might also like

Leave A Reply

Your email address will not be published.