മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററിെന്റ അടുത്ത പത്തുവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2024ല്‍ യു.എ.ഇയുടെ ചാന്ദ്രദൗത്യം നടത്താനാണ് തീരുമാനം. രാജ്യത്തിെന്റ അടുത്ത ബഹിരാകാശ ദൗത്യം ഉടന്‍ പ്രഖ്യാപിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം അറിയിച്ചു.റാശിദ് സ്പേസ് സെന്ററിെന്റ 2021-2031 വര്‍ഷത്തെ പദ്ധതികള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനെ അയച്ചതിെന്റ ഒന്നാം വാര്‍ഷിക വേളയിലാണ് പുതിയ പ്രഖ്യാപനം. രണ്ടുമാസം മുമ്ബ് ഗള്‍ഫ് ലോകത്തെ ആദ്യ ചൊവ്വ പര്യവേഷണ പേടകം യു.എ.ഇ വിജയകരമായി വിക്ഷേപിച്ചിരുന്നു.പുതിയ സ്പെഷലൈസ്ഡ് സാറ്റലൈറ്റ് വികസിപ്പിക്കും. ഇമറാത്തി യുവജനതയെ ശാസ്ത്ര ലോകത്തേക്ക് കൂടുതല്‍ ആകര്ഷിക്കുന്നതിെന്റ ഭാഗമായി പരിശീലന കേന്ദ്രങ്ങളും അക്കാദമികളും സ്ഥാപിക്കും. ഇതിന് പ്രത്യേക വിദ്യാഭ്യാസ പരിപാടികളും നടത്തുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അന്താരാഷ്ട്ര സ്പേസ് ഏജന്‍സികളുമായി കൂടുതല്‍ സഹകരണം ഉറപ്പാക്കാനും പദ്ധതിയുണ്ട്.