കേരളം മുതല്‍ കാശ്മീര്‍ വരെ ഒറ്റയ്ക്ക് ബൈക്കില്‍ യാത്ര ചെയ്തു യൂ ട്യൂബില്‍ ഹിറ്റ് ആയ യുവതിയാണ് പാലക്കാട് കല്പാത്തി സ്വദേശിനി ലക്ഷ്മി. 59 ദിവസമാണ് ലക്ഷ്മി ബൈക്കില്‍ യാത്ര ചെയ്തത്. ഈ യുവതിയെ കാണാനും പരിചയപ്പെടാനും സമൂഹ മാധ്യമങ്ങള്‍ പരതിയവര്‍ ഏറെയാണ്. ലക്ഷ്മിയെ മാതൃകയാക്കി ദീര്‍ഘദൂരയാത്രകള്‍ ബൈക്കില്‍ പോയവരും നിരവധിയാണ്.യാത്ര കഴിഞ്ഞ് ലക്ഷ്മി തിരിച്ചെത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും യാത്രയുടെ ഹാംഗോവര്‍ മാറിയിട്ടില്ലെങ്കിലും വേറെ ഒരുപാട് കാര്യങ്ങള്‍ മാറിയെന്നും ലക്ഷ്മി പറയുന്നു. യാത്ര കഴിഞ്ഞ് തിരികെ വന്ന ശേഷം വിവാഹം കഴിഞ്ഞ് തൃശ്ശൂര്‍ മണലൂരിലാണ് ലക്ഷ്മിയിപ്പോള്‍ ഉള്ളത്. ലഡാക്കും ലേയുമെല്ലാം അതിര്‍ത്തി സംഘര്‍ഷം കൊണ്ട് വീണ്ടും വാര്‍ത്തയില്‍ നിറയുമ്ബോള്‍ ലക്ഷ്മി ആ ഓര്‍മ്മകളുടെ മാധുര്യത്തില്‍ തന്നെയാണുള്ളത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തി ഒറു വര്‍ഷം പിന്നിട്ടിട്ടും നിരവധിയാളുകള്‍ ഇന്നും തന്നെ തിരിച്ചറിയുന്നുണ്ടെന്ന് ലക്ഷ്മി പറയുന്നു.