കൊല്ലം അഞ്ചല്‍ വയലാ ആഷാ ഭവനില്‍ അനീഷ് തോമസ് (36) ആണ് വീരമൃത്യു വരിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക് ഷെല്‍ ആക്രമണം. ചൊവ്വാഴ്ച ഉച്ചയോട് കൂടിയായിരുന്നു പാക്കിസ്ഥാന്‍ ഭാഗത്ത് നിന്നും അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു.ജമ്മുകാശ്മീരിലെ അതിര്‍ത്തിപ്രദേശമായ സുന്ദര്‍ബെനിയില്‍ നടന്ന പാക്ക് ഷെല്ലാക്രമണത്തില്‍ ആണ് ജീവന്‍ പൊലിഞ്ഞത്. സെപ്തംബര്‍ 25ന് അവധിക്കായി നാട്ടിലെത്താന്‍ ഇരിക്കുകയായിരുന്നു അനീഷ്. പാകിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു മേര്‍ജറിനും മൂന്ന് സൈനികര്‍ക്കും പരിക്കേറ്റുവെന്നായിരുന്നു ചൊവ്വാഴ്ച സൈന്യം പുറത്തുവിട്ട വിവരം. ഇവരില്‍ ഒരാളായിരുന്നു മരിച്ച അനീഷ്. മറ്റുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. എമിലിയാണ് അനീഷിന്റെ ഭാര്യ. ഏകമകള്‍ ഹന്ന.വീരമൃത്യു വരിച്ച അനീഷ് തോമസിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.