ഇരുചക്ര വാഹന നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്‍റെ റോക്കറ്റ് 3 ജിടി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു

0

ഈ മാസം 10-ന് റോക്കറ്റ് 3 ജിടിയെ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019 ഡിസംബറില്‍ ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യയില്‍ പുറത്തിറക്കിയ റോക്കറ്റ് 3 ആറിന്റെ മുകളിലാവും പുതിയ മോഡലിന്‍റെ സ്ഥാനം.2,500 സിസി ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ട്രയംഫ് റോക്കറ്റ് 3 ജിടിയുടെ ഹൃദയം. ഇതേ എന്‍ജിന്‍ ആണ് റോക്കറ്റ് ആര്‍ പതിപ്പിനും. ഈ എന്‍ജിന്‍ 6,000 അര്‍പിഎമ്മില്‍ 167 എച്ച്‌പി പവറും 4,000 അര്‍പിഎമ്മില്‍ 221എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കും. റോക്കറ്റ് 3 ആറിനേക്കാള്‍ 3 കിലോഗ്രാം ഭാരം കൂടുതലാണ് റോക്കറ്റ് 3 ജിടിയ്ക്ക്.മുന്‍ചക്രങ്ങള്‍ക്ക് ഷോവ യുഎസ്ഡി ഫോര്‍ക്കുകളും, പിന്നില്‍ മോണോഷോക്ക്, ഷോവ പിഗ്ഗിബാക്ക് റിസര്‍വോയര്‍, റിമോട്ട് അഡ്ജസ്റ്റര്‍ സസ്പെന്‍ഷനുമാണ്‌.റോക്കറ്റ് 3 ആറിന്റെ എക്‌സ്-ഷോറൂം വില 18 ലക്ഷം ആണ്. അതുകൊണ്ടുതന്നെ ട്രയംഫ് റോക്കറ്റ് 3 ജിടിയ്ക്ക് 20 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ ട്രയംഫിന്റെ ഇന്ത്യയിലെ ഏറ്റവും വിലകൂടുതലുള്ള ബൈക്ക് ആവും റോക്കറ്റ് 3 ജിടി.കഴിഞ്ഞ 5 മാസത്തിനിടെ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍‌എസ്, ടൈഗര്‍ 900, സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍‌ എന്നെ ബൈക്കുകളും ബോണ്‍വില്‍ ടി 100, ബോണ്‍വില്‍ ടി 120 മോഡലുകളുടെ ബ്ലാക്ക് എഡിഷനും ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.