ബഹ്റൈന്‍ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും ഒന്നിച്ചു നീങ്ങാന്‍ തയാറാണെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചു.30 ദിവസത്തിനുള്ളില്‍ ഇസ്രയേലുമായി സമാധാന കരാറില്‍ ഏര്‍പ്പെടുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ബഹ്റൈനെന്നും ട്രംപ് ട്വീറ്റ് ചെയ്തു.വരുന്ന ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പിടുമെന്നാണ് വിവരം. നവംബര്‍ മൂന്നിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും രംഗത്തിറങ്ങുന്ന ട്രംപിന് ഇത് മികച്ച മുന്നേറ്റത്തിനു സഹായകമാകുമെന്നാണ് വിലയിരുത്തല്‍.