ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ മുഴുവന്‍ ‘മീഖാത്തു’കളിലും ഒരുക്കം പൂര്‍ത്തിയായി
ആരോഗ്യവകുപ്പ് അംഗീകരിച്ച പെരുമാറ്റചട്ടങ്ങള്‍ അനുസരിച്ച് തീര്‍ഥാടകരെ സ്വീകരിക്കാന്‍ ആവശ്യമായ തയാറെടുപ്പുകളാണ് മീഖാത്തുകളില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് പറഞ്ഞു.കോവിഡ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ അതിനെ നേരിടാന്‍ ഗവണ്മെന്റ് സ്വീകരിച്ച നടപടികള്‍ ശ്രദ്ധേയമാണ്. പൗരന്മാരുടെയും താമസക്കാരുടെയും തീര്‍ഥാടകരുടെയും ആരോഗ്യ സുരക്ഷക്ക് ഗവണ്മെന്റ് വകുപ്പുകള്‍ സാധ്യമായ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുകയുണ്ടായി.ഉംറ ഘട്ടംഘട്ടമായി ആരംഭിക്കാനുള്ള തീരുമാനം വന്നതു മുതല്‍ മതകാര്യ മന്ത്രാലയം ആവശ്യമായ ഒരുക്കം ആരംഭിച്ചിട്ടുണ്ട്.ശുചീകരണത്തിനും അണുമുക്തമാക്കലിനും ദേശീയ കമ്ബനികളെ നിശ്ചയിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്കാന് എല്ലാ സംവിധാനവും ഒരുക്കും.ആരോഗ്യ പെരുമാറ്റചട്ടങ്ങള്‍ക്ക് അനുസൃതമായി പള്ളികളും ‘മീഖാത്തു’കളും പ്രവര്‍ത്തന സജ്ജമാക്കുന്നതിലായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. മീഖാത്തുകളില്‍ പ്രബോധകരെ നിയോഗിക്കും, റിപ്പയറിങ് ജോലികളും സേവനങ്ങളും നിരീക്ഷിക്കുന്നതിന് സൂപ്പര്‍വൈസര്‍മാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.