കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിസ ഓണ്‍ അറൈവല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്നലെ മുതല്‍ വിനോദസഞ്ചാരികള്‍ക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാന്‍ വിസ നല്‍കിത്തുടങ്ങിയതായി രാജ്യത്തെ ഫെഡറല്‍ ഇമിഗ്രേഷന്‍ സര്‍വിസ് അറിയിച്ചു. അബൂദബി, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ ആറു എമിറേറ്റുകളിലും കഴിഞ്ഞ മാര്‍ച്ചിനുശേഷം ആദ്യമായാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്.ദുബൈയില്‍ ജൂണ്‍ ആദ്യം വിനോദസഞ്ചാരികള്‍ക്ക് വരാനുള്ള സൗകര്യം അനുവദിച്ചിരുന്നു. രാജ്യത്തെ ടൂറിസം മേഖലയുടെയും സമ്ബദ് വ്യവസ്ഥയുടെയും അഭിവൃദ്ധി വീണ്ടെടുക്കാന്‍ പദ്ധതി സഹായിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐ.സി.എ) അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റ് ഒഴികെയുള്ള ഒട്ടേറെ വിസകള്‍ ലഭ്യമാക്കുമെന്ന് ഐ.സി.എ അറിയിച്ചു. രാജ്യത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നും അധികൃതര്‍ പറഞ്ഞു.ഇന്‍ബൗണ്ട്, ഔട്ട് ബൗണ്ട് യാത്രക്കാര്‍ക്ക് വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത നടപടിക്രമങ്ങളാണ് കോവിഡ് രോഗ പ്രതിരോധത്തിെന്റ ഭാഗമായുള്ളത്. അബൂദബിയില്‍ എത്തിച്ചേരുന്നവര്‍ 14 ദിവസത്തേക്ക് അവരുടെ വീടുകളിലോ ഹോട്ടലിലോ ക്വാറന്റീനില്‍ കഴിയണം.