ഏതാനും ദിവസങ്ങളായി മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന പരിശോധനയില്‍ ചെറിയ മോഡിഫിക്കേഷന്‍ വരുത്തിയ വാഹനങ്ങള്‍ക്ക് പോലും വലിയ പിഴയാണ് ഈടാക്കുന്നത്
വാഹനങ്ങള്‍ മോഡിഫിക്കേഷനായി ഉപയോഗിക്കാവുന്ന എല്ലാ സാധനങ്ങളും നാട്ടില്‍ സുലഭമായി വാങ്ങാന്‍ കിട്ടും ഉപയോഗിച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എട്ടിന്റെ പണിയും ഡോക്ടര്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത് പോലും നിയമവിരുദ്ധം മോട്ടര്‍വാഹന നിയമങ്ങള്‍ക്കാണ് മോഡിഫിക്കേഷന്‍ വേണ്ടതെന്ന ആവശ്യവും ശക്തം; ടാക്സ് അടച്ച് വാങ്ങി ഫിറ്റ് ചെയ്തിട്ടും മോട്ടര്‍വാഹന വകുപ്പ് പിഴ ഈടാക്കിയെന്ന പരാതിയുമായി സംഗീത സംവിധായകനും
ഈ സംഭവത്തില്‍ കടുത്ത അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിന്റെ പ്രതികരണങ്ങള്‍ ശക്തമാണ്. ടാക്‌സ് അടച്ചു വാങ്ങാന്‍ സാധിക്കുന്ന മോഡിഫിക്കേഷന്‍ ഉപകരണങ്ങള്‍ എന്തുകൊണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്. അങ്ങനെയാണെങ്കില്‍ ഇത്തരം മോഡിഫിക്കേഷന്‍ വസ്തുക്കളുടെ വില്‍പ്പന തടയുക അല്ലേ നല്ലതെന്ന ചോദ്യവും വാഹന പ്രേമികള്‍ ഉയര്‍ത്തുന്നു.
ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്‌സസറീസ് വില്‍ക്കാം, പക്ഷേ ഉപയോഗിക്കരുത് എന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ ഉപയോഗിക്കാവുന്ന എല്ലാ ഘടകങ്ങളും നാട്ടില്‍ സുലഭമായി വാങ്ങാന്‍ കിട്ടും വില്‍ക്കുന്നതിലോ ടാക്‌സ് അടച്ച് വാങ്ങുന്നതിലോ പ്രശ്‌നമില്ല. ഉപയോഗിക്കുന്നത് മാത്രമാണ് നിയമവിരുദ്ധം. മോട്ടോര്‍ാ വാഹന നിയമങ്ങള്‍ പലതും ഇനിയും പരിഷ്‌ക്കരിക്കപ്പെടാത്ത അവസ്ഥയിലാണ്.
Stories you may Like
വാഹനത്തില്‍ ഡോക്ടറാണെന്ന് തിരിച്ചറിയുന്ന സ്റ്റിക്കര്‍ ഒട്ടിക്കുന്നതില്‍ പോലും പ്രശ്‌നമാണ് എന്നതാണ് മറ്റൊരു കാര്യം. ഇത് പിഴ ഈടാക്കാവുന്ന കുറ്റമായി മറിയിട്ടുണ്ട്. ഡോക്ടര്‍ സിറ്റിക്കര്‍ അല്ല ഒരു സ്റ്റിക്കറും വാഹനത്തില്‍ പാടില്ല എന്നാണ് നിയമം. അലോയ് വീലുകള്‍, ബുള്‍ബാറുകള്‍, സ്റ്റിക്കറുകള്‍… കുഴപ്പമുണ്ടാകില്ല എന്നു കരുതി വാഹനത്തില്‍ വരുത്തുന്ന ഈ മാറ്റങ്ങള്‍ കീശയിലെ പണം ചോര്‍ത്തും, പിഴയുടെ രൂപത്തില്‍. മാറ്റങ്ങള്‍ വരുത്തിയ വാഹന ഉടമകളില്‍ നിന്ന് മോട്ടര്‍വാഹന വകുപ്പ് കനത്ത പിഴയാണ് ഈടാക്കുന്നത്.
ഇതരസംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളും സുരക്ഷിതമായ മോദിഫിക്കേഷന്‍ അനുവദിക്കുമ്ബോള്‍ നമുക്ക് മാത്രമെന്താണ് ഈ നിയമം. ശരിക്കും മോഡിഫിക്കേഷന്‍ വേണ്ടത് മോട്ടര്‍വാഹന നിയമത്തിനാണോ? എന്ന ചോദ്യവും ഇവിടെ ഉയര്‍ന്നു കഴിഞ്ഞു. ടാക്‌സും ജിഎസ്ടിയും അടക്കം നല്‍കി പുതിയൊരു അലോയ് വീലോ, വലുപ്പം കൂടിയ ടയറോ വാഹനത്തില്‍ ഘടിപ്പിക്കുന്നത് കുറ്റകരമാണ്. അപ്പോള്‍ ഇതൊക്കെ വില്‍ക്കാന്‍ അനുവദിക്കുന്നത് എന്തിനാണെന്നതാണ് മറുവാദം.
വാഹനത്തില്‍ സണ്‍ഫീലിം ഒട്ടിക്കാന്‍ സാധിക്കില്ല പക്ഷേ വാഹന നിര്‍മ്മാതാക്കള്‍ നല്‍കുന്ന ടിന്‍ഡഡ് ഗ്ലാസാണെങ്കില്‍ അതു നിയമ വിധേയം. മോഡിഫിക്കേഷന്‍ നിയമവിരുദ്ധമാണ് എന്ന സുപ്രീം കോടതി വിധിയെ ചുവടുപിടിച്ചാണ് മോട്ടര്‍ വാഹന വകുപ്പ് പരിശോധനകള്‍ നടത്തുന്നത്. എന്നാല്‍ നിയമവിധേയമായി വില്‍ക്കുന്ന ഘടകങ്ങള്‍ വാഹനങ്ങള്‍ വാങ്ങി ഫിറ്റ് ചെയ്താല്‍ നിയമ വിരുദ്ധം. വാഹനത്തിന്റെ സുരക്ഷയ്ക്കും സ്റ്റബിലിറ്റിക്കും കുഴപ്പം വരാത്ത വാഹന മോഡിഫിക്കേഷന്‍ എന്തുകുഴപ്പമെന്നാണ് പൊതുജനം ചോദിക്കുന്നത്.
നേരത്തെ കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മുഖ്യമന്ത്രിവരെ അഭ്യര്‍ത്ഥിച്ചതില്‍ പ്രകാരം രക്ഷിക്കാനായി മോദിഫൈഡ് വാഹനങ്ങള്‍ ഇറങ്ങിയിരുന്നു. അധികൃതരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പെട്ടെന്നു തന്നെ സഹായ വാഗ്ദാനങ്ങളുമായി എത്തിയ ഇവരുടെ സേവനങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാകില്ല. എന്നാല്‍ അന്ന് ഈ സഹായങ്ങളെ വാനോളം വാഴ്‌ത്തിയവര്‍ ഇന്ന് ഇവരെ തള്ളിപ്പറയുന്ന സാഹചര്യം ആണ്. ഇത് എങ്ങനെ അംഗീകരിക്കുമെന്നാണ് ചോദ്യം. ചിലര്‍ കേരളാ പൊലീസിലെ വാഹനങ്ങളിലെ മോദിഫിക്കേഷനുകള്‍ നിയമപരമാണോ എന്നു പോലും ചോദ്യം ച്യെുന്നു.
ഈ സാഹചര്യത്തില്‍ വാഹനങ്ങളിലെ മോദിഫിക്കേഷനുകള്‍ അപകടകരമാണോയെന്നു ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. എപ്രകാരമാണ് വാഹനങ്ങളില്‍ മോദിഫിക്കേഷനുകള്‍ വരുത്തുന്നത്? ഈ മോഡിഫിക്കേഷനുകള്‍ അപകടങ്ങള്‍ക്കു വഴിവയ്ക്കുന്നുണ്ടോ? മോദിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിര്‍മ്മാതാക്കള്‍ തന്നെ വാഹനങ്ങളില്‍ ചെയ്തുകൊടുക്കുന്നുണ്ട്. നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാര്‍ഹവുമല്ല. അപ്ഗ്രഡേഷന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും നിര്‍മ്മാതാക്കള്‍ നല്ല നിലവാരത്തില്‍ നിര്‍മ്മിക്കുന്നതും വിപണിയില്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ അത് വാങ്ങി വാഹനത്തില്‍ വയ്ക്കുമ്ബോള്‍ കുറ്റകരമാകുന്നു.
ഒരേ വസ്തുക്കള്‍ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും വികസിത രാജ്യങ്ങളില്‍ അനുവദനീയമായ കാര്യങ്ങള്‍ (വെഹിക്കിള്‍ മോദിഫിക്കേഷനുകള്‍) ഇവിടെ കുറ്റകരമാണ്. അതുകൊണ്ടുതന്നെ നമ്മുടെ മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിന് കാലഘട്ടത്തിന് അനുസരിച്ച മാറ്റങ്ങള്‍ അനിവാര്യമാണ്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന 4ഃ4 ഓഫ്‌റോഡ് വാഹനങ്ങളെ കാലഹരണപ്പെട്ടതും ഭേദഗതി ചെയ്യേണ്ടതുമായ നിയമം മൂലം ദുരിതത്തിലാക്കാതെ, ശാസ്ത്രീയമായി പഠനം നടത്തി വേണ്ട അംഗീകാരം നല്‍കേണ്ടതാണ് എന്നാണ് ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് പറയാനുള്ളത്.
പണികിട്ടിയവരില്‍ സംഗീത സംവിധായകനും
വാഹനങ്ങളിലെ ആഫ്റ്റര്‍ മാര്‍ക്കറ്റ് ഫിറ്റിങ്ങുകള്‍ക്ക് മോട്ടര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നതില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നിയമം അനുശാസിക്കാത്തത് വാഹനത്തില്‍ പിടിപ്പിച്ചാല്‍ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. തന്റെ വാഹനത്തിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുയാണ് സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പ്. കാറില്‍ അലോയ് വീല്‍ ഘടിപ്പിച്ചതിനാണ് ചെയ്തതിനാണ് പിഴ ഈടാക്കിയതെന്നും സൂരജ് പറയുന്നു.
സൂരജിന്റെ പോസ്റ്റ് ഇങ്ങനെ:
കുമ്ബിടിയാണ് കുമ്ബിടി. ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട് ഒരു ദിവസം ഇങ്ങനെ വേണം തുടങ്ങാന്‍. ഒരു എംവിഡി ലൈറ്റ് പിടിപ്പിച്ച വണ്ടി സൈഡില്‍ കൂടെ പോയ പോലെ തോന്നി. പോയ വഴി ഒരു മെസേജ് അയച്ചേച്ചും ആണ് പൊയതെന്ന് തോന്നുന്നു. കാറിന്റെ അലോയ്സ് ഇഷ്ടപ്പെട്ടിട്ടാകും എന്നാണ് എന്റെ ഒരു ഇത്. കാശുകൊടുത്ത്, ടാക്‌സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറില്‍ എക്‌സ്ട്രാ ഫിറ്റിങ്‌സ് പബ്ലിക് ആയിട്ട് ടാക്‌സും ഉള്‍കൊള്ളിച്ചു കടകളില്‍ ആണല്ലോ വില്‍ക്കുന്നത്. ഡോണ്ട് വറി. അങ്ങനെ വിറ്റു പോയാലെ ഞമ്മക്ക് ഫൈന്‍ അടിക്കാന്‍ പറ്റു. ഹാ….പറ്റിയത് പറ്റി. എല്ലാരും തൈപ്പിച്ചോ ഒരെണ്ണം.