സംഘാടകരായ അല്‍ മന്നായി പ്ലസ് ഇവന്റ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഹമദ് ഇസ്സ അല്‍മന്നായി അറിയിച്ചതാണ് ഇക്കാര്യം. പേള്‍ ഖത്തറിലെ പോര്‍ട്ടോ അറേബ്യ മറീനയിലാണ് ഷോ നടക്കുക.ലോകത്തിലെ പ്രധാന ബോട്ട്ഷോകളൊക്കെ കോവിഡ് മഹാമാരിക്കിടയിലും തിരിച്ചുവരുകയാണ്. ഖത്തറിെന്റ ഏഴാമത് ബോട്ട്ഷോയും ഭംഗിയായി നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഉന്നത നിലവാരത്തിലുള്ള ബോട്ടുകളാണ് പ്രദര്‍ശനത്തിലുണ്ടാവുക.ഖത്തറിനു പുറമേ, ജര്‍മനി, ഇറ്റലി, പാകിസ്താന്, തുര്‍ക്കി, ഫ്രാന്‍സ്, ഇന്ത്യ, യു.എസ്, കുവൈത്ത് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ബോട്ടുകളും ബോട്ടുനിര്മാതാക്കളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയിലെ ബോട്ട് പ്രേമികള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികതയും പുത്തന്‍ അനുഭവങ്ങളുമാണ് പരിപാടി പ്രദാനംചെയ്യുക.